മുംബൈ: ഇ.എസ്.ഐ ആശുപത്രിയില്‍ തീപിടുത്തം; രണ്ട് പേര്‍ മരിച്ചു


മുംബൈ: ഇ.എസ്.ഐ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അഞ്ചുനില കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ 47 പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി. പോലീസിന്റെയും അഗ്നിശമന സേനയുടെയും കൃത്യമായ ഇടപെടലാണ് അപകടത്തിന്റെ തീവ്രത കുറച്ചത്. ആശുപത്രിയില്‍ നിന്നും മാറ്റിയ രോഗികളെ മുംബൈയിലെ കൂപ്പര്‍ ആശുപത്രിയിലും, സെവന്‍ ഹില്‍സ് ആശുപത്രിയിലും, ഹോളി സ്പിരിറ്റ് ആശുപത്രിയിലും, ട്രോമാ ആശുപത്രിയിലുമായാണ് മാറ്റിയത്. അന്ധേരി ഈസ്റ്റിലാണ് ഇ.എസ്.ഐ ആശുപത്രി സ്ഥിതി ചെയ്യുന്നത്.




Sharing is Caring