ട്രാന്‍സ്ജെന്‍ഡര്‍ സംഘം സന്നിധാനത്ത്

പത്തനംതിട്ട: ശബരിമലക്ക് യാത്ര തിരിച്ച നാലംഗ ട്രാന്‍സ്ജെന്‍ഡര്‍ സംഘം സന്നിധാനത്തെത്തി.

മൂന്ന് ട്രാന്‍സ്ജെന്‍ഡറുകള്‍ തിരുവനന്തപുരത്ത് നിന്നും, ഒരാള്‍ കോട്ടയത്ത് നിന്നുമാണ് വന്നത്. ശബരിമലയില്‍ പോകുന്നതിന് ഇവര്‍ക്ക് തടസങ്ങള്‍ ഇല്ലെന്ന സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് ഇവര്‍ ശബരിമലക്ക് പോയത്.

കഴിഞ്ഞ ദിവസമാണ് ഇവര്‍ യാത്ര തിരിച്ചതെങ്കിലും മതിയായ സുരക്ഷ ഒരുക്കുന്നതിനായി യാത്ര വൈകിക്കുകയായിരുന്നു.

സാരിയുടുത്താണ് ട്രാന്‍സ്ജെന്‍ഡര്‍ സംഘം ശബരിമലയിലേക്ക് പോവാനായി എത്തിയത്. തുടര്‍ന്ന് പോലീസ് അവരെ തടയുകയായിരുന്നു.

തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിക്ക് പരാതി നല്‍കുന്നതും ശബരിമല ദര്‍ശനത്തിനുള്ള അനുമതി ലഭിക്കുന്നതും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *