മുംബൈയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തില്‍ എലിയെ കണ്ടതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. മുംബൈയില്‍ നിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം ഉണ്ടായത്.
ടെഹ്‌റാന് സമീപം എത്തിയപ്പോഴാണ് യാത്രക്കാരില്‍ ചിലര്‍ വിമാനത്തില്‍ എലിയുണ്ടെന്ന് പരാതിപ്പെട്ടത് പിന്നീട് വിമാനജീവനക്കാരും എലിയുടെ സാന്നിദ്ധ്യം സംശയിച്ചതോടെ എയര്‍ ഇന്ത്യാ വിമാനം മുംബൈയിലേക്ക് തിരിച്ചിറക്കുകയായിരുന്നു. സംഭവത്തില്‍ ഡിഡിസിഎ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. ഉടന്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് ഓപ്പറേഷന്‍സ് ചീഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.













