ഇരട്ട പദവി വഹിക്കുന്നതില്‍ പ്ലീനത്തില്‍ യെച്ചൂരിക്ക് വിമര്‍ശനം


സീതാറാം യെച്ചൂരി രണ്ട് പദവികള്‍ ഒരേ സമയം വഹിക്കുന്നതില്‍ പ്ലീനത്തില്‍ വിമര്‍ശനം.പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയും എംപി സ്ഥാനവും ഒരേ സമയം വഹിക്കുന്നതിനെതിരെയാണ് വിമര്‍ശനം. എംപി സ്ഥാനം നേരത്തെ രാജിവെയ്ക്കാന്‍ തയ്യാറെന്ന് പാര്‍ട്ടിയെ അറിയച്ചതാണെന്ന് യെച്ചൂരി പറഞ്ഞു. പാര്‍ട്ടി അറിയിക്കാത്തതു കൊണ്ടാണ് എംപി സ്ഥാനം രാജിവെയ്ക്കാത്തതെന്ന് യെച്ചൂരി അറിയിച്ചു.


പ്ലീനത്തിലെ പൊതു ചര്‍ച്ചയിലാണ് യെച്ചൂരിക്കെതിരെ തെലങ്കാനയില്‍ നിന്നുള്ള അംഗം വിമര്‍ശനം ഉന്നയിച്ചത്. എന്നാല്‍ പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തപ്പോള്‍ തന്നെ എംപി സ്ഥാനം രാജി വെക്കാന്‍ തയ്യാറാണെന്ന് പാര്‍ട്ടിയെ അറിയിച്ചുവെന്ന് യെച്ചൂരി മറുപടി നല്‍കി. പക്ഷേ രാജ്യസഭ സീറ്റ് നഷ്ടപ്പെടും എന്നതിനാല്‍ പാര്‍ട്ടി അനുവദിച്ചില്ലെന്നും യെച്ചൂരി മറുപടി പറഞ്ഞു. തുടര്‍ന്ന് പിബിയും സിസിയും ചര്‍ച്ച ചെയ്താണ് എംപി സ്ഥാനം തുടരാന്‍ തീരുമാനമെടുത്തതെന്നും യെച്ചൂരി വ്യക്തമാക്കി.




Sharing is Caring