മുംബൈയില്‍ തീപിടുത്തം; പതിനഞ്ച് മരണം

മുംബൈ സേനാപതി മാര്‍ഗിലെ കമല മില്‍ കോമ്പൗണ്ടിലുണ്ടായ തീപിടുത്തതില്‍ 15 മരണം. നിരവധിയാളുകള്‍ക്ക് പൊള്ളലേറ്റു. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. മരിച്ചവരില്‍ 12 പേര്‍ സ്ത്രീകളാണ്.

നിരവധി ഓഫീസുകളും ഹോട്ടലുകളും അടങ്ങുന്ന 37 ഏക്കര്‍ കോമ്പൗണ്ടില്‍ വ്യാഴാഴ്ച അര്‍ധ രാത്രിയോടെയാണ് തീപ്പിടിത്തമുണ്ടായത്.

പരുക്കേറ്റവരെ സമീപത്തെ കിങ് എഡ്വേര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കെട്ടിട സമുച്ചയത്തിലെ ഒരു റസ്റ്ററന്റില്‍ നിന്നാണ് തീപിടിച്ചതെന്ന് കരുതുന്നു. അര്‍ധരാത്രി 12.30നു ശേഷമാണ് തീപടര്‍ന്നത്. അരമണിക്കൂറിനുള്ളില്‍ സമീപത്തെ കെട്ടിടങ്ങള്‍ മുഴുവന്‍ തീപ്പിടിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

നിരവധി വാര്‍ത്താ ചാനലുകളുടെ ഓഫീസുകളും പ്രവര്‍ത്തിക്കുന്നത് ഈ പ്രദേശത്ത് നിന്നാണ്. തീപ്പിടിത്തമുണ്ടായതോടെ ചാനലുകളുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ടു.

എട്ടോളം ഫയര്‍ എന്‍ജിനുകളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൂന്നു മണിക്കൂര്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് അഗ്നിശമന സേനക്ക് തീയണക്കാനായത്.
തീ പൂര്‍ണമായും അണച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *