മുംബൈയിലും മഹാരാഷ്ട്രയിലെ മറ്റിടങ്ങളിലും ബാങ്കുകളുടെ പ്രവര്‍ത്തനസമയത്തിൽ മാറ്റം

ന്യൂഡല്‍ഹി: മുംബൈയിലും മഹാരാഷ്ട്രയിലെ മറ്റിടങ്ങളിലും ബാങ്കിന്റെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു. പുതുക്കിയ പ്രവര്‍ത്തന സമയം ഇന്നുമുതല്‍ നിലവില്‍വന്നു.ജനവാസ കേന്ദ്രങ്ങളിലും വാണിജ്യ മേഖലയിലും പ്രവര്‍ത്തന സമയത്തില്‍ വ്യത്യസമുണ്ടാകും. ഉദാഹരണത്തിന് മുംബൈയിലെയും പുണെയിലെയും ജനവാസ കേന്ദ്രങ്ങളില്‍ ഒരേസമയത്തായിരിക്കും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.

ജനവാസ കേന്ദ്രങ്ങളില്‍ രാവിലെ ഒമ്ബത് മുതല്‍ നാലുവരെയാണ് പ്രവര്‍ത്തന സമയം. അതേസമയം, ഉപഭോക്താക്കള്‍ക്ക് അനുവദിച്ചിട്ടുള്ള സമയം ഒമ്ബത് മുതല്‍ മൂന്നുവരെയാണ്.വാണിജ്യ മേഖലയില്‍ രാവിലെ 11 മുതല്‍ വൈകീട്ട് ആറുവരെയാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. ഉപഭോക്താക്കള്‍ക്ക് അഞ്ചുമണിവരെ ബാങ്കിങ് ഇടപാടുകള്‍ നടത്താം.മറ്റിടങ്ങളിലെല്ലാം രാവിലെ 10 മുതല്‍ 5 വരെയായിരിക്കും പ്രവര്‍ത്തനസമയം. നാലുമണിവരെ ഇടപാടുകള്‍ നടത്താം.

എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനാറ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് തുടങ്ങിയ പൊതുമേഖല ബാങ്കുകള്‍ക്കാണ് പുതുക്കിയ സമയം ബാധകമാകുക.പൊതുമേഖല ബാങ്കുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ധനകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശംകൂടി കണക്കിലെടുത്താണ് സമയം പുനഃക്രമീകരിച്ചത്.

ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍, രാവിലെ ഒമ്ബത് മുതല്‍ മൂന്നുവരെ, രാവിലെ 10 മുതല്‍ നാലുവരെ, രാവിലെ 11 മുതല്‍ അഞ്ചുവരെ എന്നിങ്ങനെ മൂന്ന് പ്രവര്‍ത്തന സമയങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്. ഇതനുസരിച്ചാണ് യോജിച്ച സമയം തിരഞ്ഞെടുത്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *