മുംബയില്‍ അഭിമാനക്കൊല: പൂര്‍ണ ഗര്‍ഭിണിയേയും ഭര്‍ത്താവിനേയും കൊന്നു


താനെയില്‍, കുടുംബത്തിന്റെ അഭിമാനം കാക്കാന്‍ വേണ്ടി പൂര്‍ണ ഗര്‍ഭിണിയയേയും ഭര്‍ത്താവിനേയും മൃഗീയമായി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് സ്വദേശികളായ വിജയ ശങ്കര്‍ യാദവ് (30), ഭാര്യ സൂഫിയ അബ്രാര്‍ മന്‍സൂരി എന്ന പ്രിയ (22) എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് താനെയിലെ ദൈഗര്‍ പ്രദേശത്താണ് സംഭവം നടന്നത്. അജ്ഞാതരായ അക്രമികള്‍ പ്രിയയുടെ വയറ്റില്‍ ശക്തിയായി ഇടിച്ചതിനു ശേഷം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച്‌ മൂന്നു തവണ കുത്തുകയായിരുന്നു. ഇടിയുടെ ആഘാത്തില്‍ പ്രിയയുടെ വയറ്റില്‍ നിന്ന് ഭ്രൂണം പുറത്തു വന്നു. ഗര്‍ഭസ്ഥ ശിശുവിന്റെ കാലും പുറത്തേക്ക് വന്ന നിലയിലായിരുന്നു. വിജയ് ശങ്കറിന്റെ കഴുത്തറാത്താണ് കൊന്നത്.ഉത്തര്‍പ്രദേശ് സ്വദേശികളായ വിജയശങ്കര്‍ യാദവും മുസ്ളീമായ സൂഫിയയും 2015ല്‍ ഒളിച്ചോടി വിവാഹം കഴിച്ചിരുന്നു. പിന്നീട് സൂഫിയ ഹിന്ദുമതം സ്വീകരിക്കുച്ചു. ഇത് ബന്ധുക്കള്‍ക്ക് മാനക്കേട് ഉണ്ടാക്കിയിരുന്നു. ഇതാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, മകന്‍ മുസ്ളീമിനെ വിവാഹം ചെയ്തതില്‍ തങ്ങള്‍ക്ക് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് വിജയശങ്കറിന്റെ കുടുംബം പൊലീസിനോട് പറഞ്ഞു. സംഭവത്തിന് തലേദിവസം സൂഫിയയുടെ ബന്ധുക്കള്‍, ദന്പതിമാരെ താനെയിലെ വീട്ടിലെത്തിയിരുന്നതായി അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്.




Sharing is Caring