തൃശൂര്‍: കുതിരാന്‍ ദേശീയപാതയില്‍ മീന്‍ വണ്ടിയില്‍ രഹസ്യ അറയില്‍ സൂക്ഷിച്ച് കടത്താന്‍ ശ്രമിച്ച 170 കിലോ കഞ്ചാവ് എക്‌സൈസ് ഇന്റലിജന്‍സ് പിടികൂടിമീന്‍ വണ്ടിയില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്നും വണ്ടി നമ്ബറടക്കം രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്നാണ് സംഘത്തെ പിടികൂടിയത്. ഇരിങ്ങാലക്കുടയിലെ ലഹരിമരുന്ന് മാഫിയ സംഘത്തിനു വേണ്ടി കഞ്ചാവ് കടത്തിയതാണെന്ന് സംശയിക്കുന്നു.
മീന്‍ വണ്ടി വാളയാര്‍ കടന്നതായി നേരത്തെതന്നെ വിവരം കിട്ടിയതിനെ തുടര്‍ന്ന് എക്‌സൈസ് സംഘം വാണിയംമ്ബാറ, ഇരുമ്ബുപാലം എന്നീ സ്ഥലങ്ങളില്‍ രണ്ടു സംഘങ്ങളായി നിലയുറപ്പിച്ചിരുന്നു. മീന്‍ വണ്ടി വാണിയംമ്ബാറ വിട്ട ഉടനെ, ഇരുമ്ബുപാലത്തെ സംഘത്തിനു വിവരം കൈമാറുകയും ഇരുമ്ബുപാലത്ത് എക്‌സൈസ് സംഘം ദേശീയപാതയില്‍ വച്ച് വണ്ടി പിടികൂടുകയുമായിരുന്നു. തിരക്കുള്ള പാതയായതിനാല്‍ വേഗത്തില്‍ വാഹനമോടിക്കാന്‍ സംഘത്തിന് സാധിക്കാത്തതാണ് എക്‌സൈസിന് തുണയായത്.

മീന്‍ വണ്ടി പിടികൂടിയ ശേഷം ഇരുമ്ബുപാലത്തിനു സമീപമുള്ള വഴിയിലേക്ക് വണ്ടി കയറ്റിയിട്ടു. ഡ്രൈവറേയും കൂട്ടാളിയേയും കയ്യോടെ പൊക്കുകയും ചെയ്തു. മീന്‍ പെട്ടികള്‍ പുറത്തെടുത്തുവരെ പരിശോധിച്ചുവെങ്കിലും ആദ്യം ഒന്നും കാണ്ടെത്താനായിരുന്നില്ല. ഡ്രൈവറേയും കൂട്ടാളിയും കഞ്ചാവൊന്നും ഇല്ല മീന്‍ മാത്രമെ ഒള്ളൂ എന്നു പറഞ്ഞെങ്കിലും വീണ്ടും പരിശോധിച്ചപ്പോള്‍ ഒരു എക്‌സൈസ് ഉദ്യോഗസ്ഥന്റെ കൈ ഡ്രൈവറുടെ കേബിനു പുറകിലുള്ള ഭാഗത്തു തട്ടിയപ്പോള്‍ ഉണ്ടായ ശബ്ദ വിത്യാസമാണ് വഴി തിരിവായത്.













