കൊവിഡ് ലക്ഷണങ്ങളില്ലാത്തവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് അപൂര്‍വമെന്ന് ലോകാരോഗ്യ സംഘടന


കൊവിഡ് വ്യാപനം ആഗോള തലത്തില്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന. ലോകമെമ്ബാടും 1,36,000 കേസുകള്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതുവരെ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിതെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.


കൊവിഡ് വ്യാപനം ആരംഭിച്ചിട്ട് ആറുമാസത്തോളമായെങ്കിലും രാജ്യങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്നോട്ട് പോകരുതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ഗ്വാട്ടിമാല ഉള്‍പ്പെടെയുള്ള മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ അണുബാധ ഇപ്പോഴും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ചില രാജ്യങ്ങളില്‍ രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് ബാധിതരെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് അപൂര്‍വമാണെന്ന് ലോകാരോഗ്യ സംഘടന പകര്‍ച്ചവ്യാധി വിദഗ്ദ്ധനായ വാന്‍ കോര്‍കോവ് പറഞ്ഞു.അതേസമയം, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 71.93 ലക്ഷം പിന്നിട്ടു. മരണ സംഖ്യ 4.08 ആയി ഉയര്‍ന്നു. അമേരിക്കയില്‍ മാത്രം 20 ലക്ഷത്തില്‍ കൂടുതലാളുകള്‍ക്കാണ് രോഗം ബാധിച്ചത്.




Sharing is Caring