മീന്‍ റോസ്റ്റ് തയ്യാറാക്കാം

ചിക്കൻ റോസ്റ്റ്, ചെമ്മീൻ റോസ്റ്റ് അങ്ങനെ നിരവധി തരം റോസ്റ്റുണ്ട്. സാധാരണ മീനിനെയും ഇത്തരത്തിൽ റോസ്റ്റ് ചെയ്തെടുക്കാവുന്നതാണ്. ഇവിടെ റോസ്റ്റ് ചെയ്യാനായി കിംഗ് ഫിഷാണ് ഉപയോഗിച്ചിരിക്കുന്നത്്. വളരെ എളുപ്പത്തിൽ ഈ റോസ്റ്റ് തയ്യാറാക്കാവുന്നതാണ്

ചേരുവകൾ

മത്സ്യം: (കിംഗ് ഫിഷ്) 350 ഗ്രാം
വെളുത്തുള്ളി പേസ്റ്റ്: 1 ടിസ്പൂൺ
വെളുത്തുള്ളി അരിഞ്ഞത്: 1 ടീസ്പൂൺ
പെരുംജീരകം: 1/2 ടീസ്പൂൺ
കറിവേപ്പില: 2 വള്ളി
കുരുമുളക് പൊടി: 1 ടീസ്പൂൺ
മുളകുപൊടി: 3/4 ടീസ്പൂൺ
മഞ്ഞൾപ്പൊടി: 1/2 ടീസ്പൂൺ
ഗരം മസാല: 1/4 ടീസ്പൂൺ
പെരുംജീരകം: 2 പിഞ്ച്
വിനാഗിരി: 2 ടീസ്പൂൺ
ഉള്ളി: 3 വലുത്
വെള്ളം: 1/2 കപ്പ്
തയ്യാറാക്കുന്ന വിധം

ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ഉപയോഗിച്ച് മത്സ്യം മാരിനേറ്റ് ചെയ്യുക. 15 മിനുട്ട് മാറ്റി വയ്ക്കുക. ഇനി വെളിച്ചെണ്ണയിൽ മത്സ്യം വറുത്തെടുക്കുക. അതേ എണ്ണയിൽ പെരുംജീരകം, വെളുത്തുള്ളി എന്നിവ വഴറ്റുക. ഇതിലേക്ക് സവാളയും ഉപ്പും ചേർക്കുക. സവാള സ്വർണ്ണ നിറമാകുന്നതുവരെ വഴറ്റുക. ഇപ്പോൾ 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് ഇളക്കുക. 3/4 ടിസ്പൂൺ മുളകുപൊടി ചേർത്ത് നന്നായി വഴറ്റുക. ഇനി കുരുമുളക് ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് വിനാഗിരിയും വെള്ളവും ചേർത്ത് നന്നായി യോജിപ്പിക്കുക.ഗരം മസാലയും പെരുംജീരകപൊടിയും ചേർക്കുക. ഇപ്പോൾ വറുത്ത മീൻ മസാലയിൽ കുറഞ്ഞ തീയിൽ റോസ്റ്റ് ചെയ്തെടുക്കുക. പച്ചമുളകും കറിവേപ്പിലയും ചേർക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *