മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു; നടപടി ഭൂസമരത്തെ തകര്‍ക്കാനെന്ന് ആരോപണം


മൂന്നാര്‍: പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകന്‍ മനോജിനെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. മനോജിന് മാവോയിസ്റ്റ് ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും അതിനെക്കുറിച്ച് ചോദ്യം ചെയ്യാനുമാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് പൊലീസ് ഭാഷ്യം. മനോജിനെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്ത സാമൂഹ്യ പ്രവര്‍ത്തകരോട് നാളെ സബ്കളക്ടറുടെ മുമ്പില്‍ മനോജിനെ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നടത്തിയ സമരത്തില്‍ പങ്കാളിയായിരുന്നു മനോജ്. ഈ വിഷയത്തില്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയ സമരസമിതിയുടെ സംഘത്തില്‍ മനോജുമുണ്ടായിരുന്നു.
വരുന്ന ജൂലൈ 30ന് മൂന്നാറില്‍ പൊമ്പിളൈ സമരപ്രവര്‍ത്തകര്‍ ഭൂസമരം ആരംഭിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മനോജിനെ മാവോയിസ്റ്റ് മുദ്ര ചാര്‍ത്തി പൊലീസ് കസ്റ്റഡിയിലെടുത്തത് ഭൂസമരത്തെ തകര്‍ക്കാനാണെന്ന് ഭൂഅധികാര സംരക്ഷണ സമിതി പ്രതികരിച്ചു.




Sharing is Caring