മാവൂര്‍ റോഡില്‍ ഷോപ്പിങ് കോംപ്ലക്‌സില്‍ തീപിടുത്തം


IMG-20160630-WA0028കോഴിക്കോട്: മാവൂര്‍ റോഡിലെ മുല്ലത്ത് കോംപ്ലക്‌സില്‍ തീപിടിത്തം. കോംപ്ലക്‌സിലെ വുഡ്‌ലാന്‍ഡ് ഷോറൂമിന്റെ ജനറേറ്ററും ഗ്യാരിബാഗുകളും സൂക്ഷിച്ച റൂമിലാണ് തീപിടിത്തമുണ്ടായത്. തീപിടുത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ച് ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് വുഡ്‌ലാന്‍ഡ് ഷോറൂമിന് മുകളിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുകയായിരുന്ന വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷോറൂമിന്റെ ജനറേറ്റര്‍ കത്തിനശിച്ചു. സംഭവത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം മാവൂര്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.ഇന്ന് ഉച്ചക്ക് ഓടെയാണ് തീപിടിത്തമുണ്ടായത്. വുഡ്‌ലാന്‍ഡ് ഷോറൂമില്‍ വൈദ്യുതി പോയതിനെ തുടര്‍ന്ന് പ്രവര്‍ത്തിപ്പിച്ച ജനറേറ്ററിലുണ്ടായ സ്പാര്‍ക്കാണ് തീപ്പിടത്തത്തിന് കാരണമായത്. അഗ്നിശമന വാഹനങ്ങള്‍ക്കും ആംബുലന്‍സുകള്‍ക്കും വഴി ഒരുക്കുന്നതിന്റെ ഭാഗമായി മാവൂര്‍ റോഡ് വഴിയുള്ള ഗതാഗതത്തിന് പൊലിസ് നിയന്ത്രണമേര്‍പ്പെടുത്തി.




Sharing is Caring