‘മാലിക് ‘ഒ ടി ടി യിലേക്ക്

വലിയ മുതല്‍ മുടക്കില്‍ മികച്ച തിയറ്റര്‍ എക്സ്പീരിയന്‍സ് നല്‍കുന്നതിനായി ഒരുക്കിയ തന്‍റെ ചിത്രം ‘മാലിക്’ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാകും റിലീസ് ചെയ്യുക എന്ന് പ്രഖ്യാപിച്ച ഫഹദ് ഫാസില്‍. അത്യന്തം ഹൃദയഭാരത്തോടെ ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം ഒരുമിച്ചാണ് ഈ തീരുമാനം അംഗീകരിക്കുന്നതെന്നും വ്യക്തിപരമായും അത്ര നല്ല സമയത്തിലൂടെയല്ല കടന്നു പോകുന്നതെന്നും ഫഹദ് പറയുന്നു. മലയന്‍ കുഞ്ഞ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ സംഭവിച്ച അപകടം നിസാരമായിരുന്നില്ലെന്നും അതിന്‍റെ പരുക്കുകളില്‍ നിന്ന് മോചിതനാകുന്നതേയുള്ളൂവെന്നും ഫഹദ് പറയുന്നു. തന്‍റെ ജീവിതത്തിലെ ഒട്ടേറേ വൈകാരിക മുഹൂര്‍ത്തങ്ങളെ ഓര്‍ത്തെടുക്കുന്നതായിരുന്നു താരത്തിന്‍റെ കുറിപ്പ്.

ഫഹദിന്‍റെ വാര്‍ത്താക്കുറിപ്പ്

ജീവന്‍ അപകടപ്പെടുത്തുന്ന പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ ഒരുപക്ഷേ, ഇത് എഴുതാന്‍ ഉചിതമായ സമയമായിരിക്കില്ല. നമ്മളെല്ലാവരും ഇപ്പോളും മുമ്ബും കഴിയുന്നത്ര മികച്ച രീതിയില്‍ പോരാടുകയാണ്. ‘മലയന്‍കുഞ്ഞ്’ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ നിന്ന് ഞാന്‍ സുഖം പ്രാപിച്ചുവരികയാണ്. അപകടത്തെ തുടര്‍ന്ന് എന്‍റെ കലണ്ടറില്‍ ലോക്ക് ഡൗണ്‍ മാര്‍ച്ച്‌ 2 മുതല്‍ ആരംഭിച്ചു. എന്റെ ഡോക്ടര്‍മാര്‍ പറഞ്ഞത് അത് ‘ക്ലോസ്’ ആയിരുന്നു എന്നാണ്. മുഖം നിലത്തടിക്കും മുമ്ബ് പ്രതിരോധമായി ഞാന്‍ കൈകുത്തിയത് വലിയ രക്ഷയായി. അതില്‍ 80% വീഴ്ചയുടെ ആഘാതവും വന്നു.

അഭൂതപൂര്‍വമായ ഈ സമയങ്ങളില്‍, എന്‍റെ കൂടെ നിന്ന എന്റെ പ്രേക്ഷകരോട് ഒരു വിശദീകരണം നല്‍കണമെന്ന് ഞാന്‍ കരുതുന്നു. ഞങ്ങളുടെ വളരെ വലിയ പദ്ധതിയായ മാലിക് ഒരു OTT റിലീസ് നടത്തുന്നതിന്, കനത്ത ഹൃദയത്തോടെ സംവിധായകനും നിര്‍മ്മാതാവും എല്ലാ സാങ്കേതിക വിദഗ്ധരും ഞങ്ങളും തീരുമാനിക്കുകയാണ്. ഒരുവര്‍ഷത്തില്‍ അധികമായി ഈ ചിത്രം പ്രേക്ഷകരില്‍ എത്തിക്കാന്‍ ശ്രമിക്കുകയാണ്. വീട്ടിലിരുന്ന് കാണുന്നതിന് വേണ്ട വിധത്തില്‍ ഒരുക്കിയ എന്റെ സമീപകാല OTT റിലീസുകളില്‍ നിന്ന് വ്യത്യസ്തമായി തിയറ്റര്‍ അനുഭവം ലക്ഷ്യമിട്ട് ഒരുക്കിയ ചിത്രമായിരുന്നു മാലിക്.

തിയേറ്ററുകള്‍ 100% തുറക്കുമ്ബോള്‍ മാത്രമാണ് അതിന് ഉചിതമായി എത്താനാകുക. അതിനായുള്ള കാത്തിരിപ്പ് നീളുമെന്നതിനാല്‍ തീരുമാനം കൂട്ടായതാണ് എല്ലാവരേയും ചിത്രം കാണാന്‍ ഞാന്‍ വ്യക്തിപരമായി അഭ്യര്‍ത്ഥിക്കുന്നു.
എന്‍റെ രണ്ട് അഭിമുഖങ്ങളില്‍ ഞാന്‍ എഞ്ചിനീയറിംഗ് കോളേജ് ഡ്രോപ്പ് ഔട്ട് സ്റ്റോറി ചര്‍ച്ചചെയ്തു. അമേരിക്കയില്‍ ആദ്യ രണ്ട് വര്‍ഷത്തിന് ശേഷം നിങ്ങളുടെ കോഴ്സിന്‍റെ മേജര്‍ മാറ്റാന്‍ കഴിയില്ല. എന്‍റെ രണ്ടാം വര്‍ഷത്തിനുശേഷം, ഗ്രേഡുകള്‍ മോശമായതിനാല്‍ എന്റെ ഉപദേഷ്ടാവ് എന്നെ ഒരു കൗണ്‍സിലിംഗ് സെഷനായി വിളിച്ചു. ഞാന്‍ പരാജയപ്പെട്ട ഒരു നടനും വ്യക്തിയുമാണെന്ന് ബോധ്യപ്പെടുത്താന്‍ എനിക്ക് ധൈര്യം കിട്ടി. എന്‍റെ ഉപദേഷ്ടാവ് മുന്‍കൈയെടുത്തു
എന്നെ ആര്‍ട്സ് സ്കൂളിലേക്ക് മാറ്റി. ആറുവര്‍ഷം അമേരിക്കയില്‍ കഴിഞ്ഞ്, ഞാന്‍ ബിരുദം കൂടാതെ നാട്ടിലേക്ക് മടങ്ങിയെത്തി.എനിക്ക് ഒരു ബിരുദം ഇല്ലാത്തതിനാല്‍ എനിക്ക് എവിടെനിന്നും ആരംഭിക്കാം എന്നത് മാത്രമായിരുന്നു നല്ലതായി തോന്നിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *