മാലെ: മാലദ്വീപ് പ്രതിസന്ധി പരിഹരിക്കുന്നതിന് സൗഹൃദരാഷ്ട്രങ്ങള്‍ ഇടപെടണമെന്ന് പ്രസിഡന്റ് അബ്ദുല്ല യമീന്. നയതന്ത്ര പ്രതിനിധികളെ ചൈന, പാകിസ്താന്, സൗദി അറേബ്യ എന്നീ രാഷ്ട്രങ്ങളിലേക്ക് അയച്ച് രാജ്യത്തെ നിലവിലെ അവസ്ഥ വിവരിക്കാനും സഹായമഭ്യര്ഥിക്കാനുമാണ് പ്രസിഡന്റിെന്റ തീരുമാനം.
മാലദ്വീപിലെ പ്രതിസന്ധി ഇന്ത്യ സൈനിക ഇടെപടലിലൂടെപരിഹരിക്കണമെന്ന് മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും സൈനിക ഇടപെടല്‍ പ്രതിസന്ധി രൂക്ഷമാക്കുമെന്നുമായിരുന്നു ചൈനയുടെ പ്രതികരണം. അതിനു പിറകെയാണ് ചൈന, പാക്, സൗദി എന്നീ രാജ്യങ്ങളുെട സഹായം തേടാന്‍ പ്രസിഡന്റ് യമീന് തീരുമാനിച്ചത്.

എന്നാല്‍ ചൈനയെ എതിര്‍ത്ത നശീദ് അന്താരാഷ്ട്രതലത്തിലെ ഇടപെടലിലൂടെ മാത്രമേ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കൂവെന്നും വ്യക്തമാക്കിയിരുന്നു. മുന്‍ പ്രസിഡന്റ് അബ്ദുല്‍ ഗയൂമിനെയും ജഡ്ജിമാരെയും മോചിപ്പിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാറിെന്റ ഇടപെടല്‍ കൂടിയേ തീരൂ. ഇന്ത്യയുടെ ഇടപെടല്‍ മാലദ്വീപ് ക്രിയാത്മകമായാണ് കാണുന്നത്. അവര്‍ വന്ന് പ്രശ്നം പരിഹരിച്ചു തിരിച്ചുപോകും. സഹായിക്കാനാണ് അവര്‍ വരുന്നതെന്നും രാജ്യം കൈയേറാനല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1988ലും അന്നത്തെ പ്രസിഡന്റായിരുന്ന അബ്ദുല്‍ ഗയൂമും അട്ടിമറിശ്രമം ചെറുക്കാന്‍ ഇന്ത്യയുടെ സഹായം അഭ്യര്‍ഥിച്ചിരുന്നു. ഇന്ത്യ സഹായിക്കുകയും ചെയ്തു.
മേഖലയില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ചൈനയുടെ നീക്കം തടയാനും ഇന്ത്യ ശ്രമം നടത്തിയിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചെങ്കിലും നശീദിെന്റ സഹായ അഭ്യര്‍ഥനക്ക് ഇന്ത്യ മറുപടി നല്‍കിയിട്ടില്ല.
പ്രസിഡന്റ് യമീെന്റ ശത്രുേചരിയിലുള്ള മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദ് ഉള്‍പ്പെടെ ഒമ്ബതു രാഷ്ട്രീയത്തടവുകാരെ വിട്ടയക്കാനുള്ള വിധിയെ തുടര്‍ന്ന് ഇൗമാസം ഒന്നിനാണ് മാലദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. വിധി നടപ്പാക്കാന്‍ യമീന് ഭരണകൂടം തയാറായില്ല. പ്രസിഡന്റ് അബ്ദുല്ല യമീന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും സുപ്രീംകോടതി ചീഫ് ജസ്റ്റിനെയും ജഡ്ജിയെയും സൈന്യം അറസ്റ്റ് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് മാലദ്വീപ് ഉന്നതകോടതിയിലെ മൂന്നംഗ ജഡ്ജിമാരുടെ പാനല്‍ വിധിപ്രഖ്യാപനം പിന്‍വലിച്ചത്. സുപ്രീംകോടതി ഇപ്പോഴും സൈന്യത്തിെന്റ നിയന്ത്രണത്തിലാണ്. ചൊവ്വാഴ്ചയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അബ്ദുല്ല സഇൗദിനെ അറസ്റ്റ് ചെയ്തത്.













