കോഴിക്കോട്: സംസ്ഥാനത്ത് കെ.എസ്.ആര്.ടി.സി പെന്ഷന് പ്രതിസന്ധി മൂലം ഇന്ന് രണ്ട് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. ഒരാള്‍ സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ടായിരുന്ന നടേശ് ബാബുവാണ്. അദ്ദേഹത്തെ ഇന്ന് രാവിലെ ബത്തേരിയിലെ ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
നേമം സ്വദേശി കരുണാകരന് നാടാരാണ് മരണപ്പെട്ട മറ്റൊരാള്‍. കഴിഞ്ഞ ദിവസം ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. രണ്ടു ദിവസമായി ചികിത്സയിലായിരുന്ന ഇയാള്‍ ഇന്ന് മരണപ്പെടുകയായിരുന്നു.

കെ.എസ്.ആര്.ടി.സിയിലെ പെന്ഷന് പ്രതിസന്ധിമൂലം ഇതുവരെ സംസ്ഥാനത്ത് മരണപ്പെട്ടവരുടെ എണ്ണം 15 ആയെന്നാണ് റിപ്പോര്‍ട്ടുകള്‍.













