കോഴിക്കോട്: വിദ്യാര്‍ത്ഥിനികളെ കുറിച്ച് ലൈംഗിക ചുവയോടെ സംസാരിച്ച് അധ്യാപകന്. ലൈംഗിക ചുവയോടെ വിദ്യാര്‍ത്ഥിനികളെക്കുറിച്ച് പൊതുവേദിയില്‍ സംസാരിക്കുന്നതിന്റെ ശബ്ദ ശകലങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ‘മുസ്ലിം പെണ്‍കുട്ടികള്‍ മക്കനകൊണ്ട് മാറിടം മറക്കുന്നില്ല, വത്തക്ക കഷണം മുറിച്ചു വച്ചപോലെ മാറിടം കാണിക്കുന്നു, ലഗ്ഗിന്‍സ് ഇട്ടു ശരീരം പ്രദര്‍ശിപ്പിക്കുന്നു’വെന്നാണ് ഫറൂഖ് കോളേജ് അധ്യാപകനും ഫാമിലി കൗണ്‍സിലറുമായ ജവഹര്‍ നടത്തിയ പ്രസംഗത്തിലാണ് വിദ്യാര്‍ത്ഥിനികളെ അപമാനിക്കുന്ന പരാമര്‍ശങ്ങളുള്ളത്.
പെണ്‍കുട്ടികള്‍ ലെഗ്ഗിന്‍സ് ദരിക്കുന്നതിനേയും അധ്യാപകന് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. കഴിഞ്ഞ ദിവസം ഹോളി ആഘോഷിച്ച വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ തല്ലിയോടിച്ച സംഭവത്തിന് പിന്നാലെയാണ് അധ്യാപകന്റെ വിവാദ ഓഡിയോ ക്ലിപ്പും ഫറൂഖ് കോളേജില്‍ നിന്നും പുറത്തുവരുന്നത്.














