മായവതിക്ക് തിരിച്ചടി; മുഴുവന്‍ ബി.എസ്.പി എം.എല്‍.എമാരും കോണ്‍ഗ്രസിലേക്ക്

ജ​​​യ്പു​​​ര്‍/​​​ല​​​ക്നോ: മായവതിക്ക് തിരിച്ചടി. രാ​​​ജ​​​സ്ഥാ​​​നി​​​ലെ ആ​​​റ് ബി​​​എ​​​സ്പി എം​​​എ​​​ല്‍​​​എ​​​മാ​​​രും കോ​​​ണ്‍​​​ഗ്ര​​​സി​​​ല്‍ ചേ​​​ര്‍​​​ന്നു. ഇ​​​തോ​​​ടെ രാ​​​ജ​​​സ്ഥാ​​​ന്‍ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ കോ​​​ണ്‍​​​ഗ്ര​​​സി​​​ന്‍റെ അം​​​ഗ​​​സം​​​ഖ്യ 106 ആ​​​യി ഉ​​​യ​​​ര്‍​​​ന്നു. ഒ​​​രു ആ​​​ര്‍​​​എ​​​ല്‍​​​ഡി അം​​​ഗ​​​വും 12 സ്വ​​​ത​​​ന്ത്ര​​​രും സ​​​ര്‍​​​ക്കാ​​​രി​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്നു. ര​​​ണ്ടു നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കാ​​​നി​​​രി​​​ക്കേ​​​യാ​​​ണ് ആ​​​റ് ബി​​​എ​​​സ്പി എം​​​എ​​​ല്‍​​​എ​​​മാ​​​ര്‍ കോ​​​ണ്‍​​​ഗ്ര​​​സി​​​ലെ​​​ത്തി​​​യ​​​ത്.
രാ​​​ജേ​​​ന്ദ്ര സിം​​​ഗ് ഗു​​​ഥ, ജോ​​​ഗേ​​​ന്ദ്ര സിം​​​ഗ് അ​​​വാ​​​ന, വ​​​ജീ​​​ബ് അ​​​ലി, ല​​​ഖ​​​ന്‍ സിം​​​ഗ് മീ​​​ണ, സ​​​ന്ദീ​​​പ് യാ​​​ദ​​​വ്, ദീ​​​പ്ച​​​ന്ദ് എ​​​ന്നി​​​വ​​​രാ​​​ണു കോ​​​ണ്‍​​​ഗ്ര​​​സി​​​ല്‍ ചേ​​​ര്‍​​​ന്ന​​​ത്. ഇ​​​വ​​​ര്‍ തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി സ്പീ​​​ക്ക​​​ര്‍ സി.​​​പി. ജോ​​​ഷി​​​യെ സ​​​ന്ദ​​​ര്‍​​​ശി​​​ച്ച്‌ കോ​​​ണ്‍​​​ഗ്ര​​​സി​​​ല്‍ ചേ​​​രാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കോ​​​ണ്‍​​​ഗ്ര​​​സി​​​ന്‍റെ ന​​​ട​​​പ​​​ടി വ​​​ഞ്ച​​​ന​​​യാ​​​ണെ​​​ന്ന് ബി​​​എ​​​സ്പി അ​​​ധ്യ​​​ക്ഷ മാ​​​യാ​​​വ​​​തി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. കോ​​​ണ്‍​​​ഗ്ര​​​സ് വി​​​ശ്വ​​​സി​​​ക്കാ​​​ന്‍ കൊ​​​ള്ളാ​​​ത്ത പാ​​​ര്‍​​​ട്ടി​​​യാ​​​ണെ​​​ന്ന് ഒ​​​രി​​​ക്ക​​​ല്‍ ​​​കൂ​​​ടി തെ​​​ളി​​​യി​​​ച്ചു​​​വെ​​​ന്ന് മാ​​​യാ​​​വ​​​തി പ​​​റ​​​ഞ്ഞു.

‘എതിരാളികള്‍ക്കെതിരെ ശക്തമായി പോരാടുന്നതിന് പകരം പിന്തുണയ്ക്കുന്ന പാര്‍ട്ടികളെ ദ്രോഹിക്കുന്നതാണ് കോണ്‍ഗ്രസിന്റെ നടപടി. എല്ലായ്‌പ്പോഴും ബി.ആര്‍. അംബേദ്കറിനെതിരെയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിനെതിരെയും നിലകൊണ്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതുകൊണ്ടാണ് അംബേദ്കര്‍ നിയമമന്ത്രിസ്ഥാനം രാജിവെച്ചത്. കോണ്‍ഗ്രസ് ഒരിക്കലും ഭാരതരത്ന നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടില്ലെന്നത് ദു:ഖകരവും അപമാനകരവുമാണ്’ മായാവതി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *