നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തുടര്‍ച്ചയായ ഉറക്ക കുറവ് മൂലം ഉണ്ടായ അസ്വാസ്ത്യം നേരിട്ടതിനെ തുടര്‍ന്നാണ് പള്‍സര്‍ സുനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് പ്രതിക്ക് ചികിത്സ തേടിയിരിക്കുന്നത്. മാനസിക സംഘര്‍ഷമാണ് പള്‍സര്‍ സുനിയുടെ ഉറക്ക കുറവിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ശനിയാഴ്ച ഉച്ചയോടെ നെടുമ്ബാശ്ശേരി പോലീസാണ് പള്‍സര്‍ സുനിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. സൈക്യാട്രിക് വിഭാഗത്തിലെത്തി ഡോക്ടറെ കണ്ട് ചികിത്സ തേടിയ ശേഷം വൈകുന്നേരത്തോടെ സുനിയെ തിരികെ ജയിലിലേക്ക് കൊണ്ടുപോയി.