നടിയെ ആക്രമിച്ച കേസ് : പ്രമുഖ വ്യവസായിയെ ഇന്ന് ചോദ്യം ചെയ്യും


കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് കോട്ടയം സ്വദേശിയായ പ്രവാസി മെഹബൂബ് അബ്ദുള്ളയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.


ആവശ്യമെങ്കില്‍ ഇയാളുടെ ശബ്ദ സാമ്ബിളുകളും ശേഖരിക്കും. ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കുന്നത് പരിഗണനയിലാണെന്ന് അന്വേഷണ സംഘം അറിയിച്ചു.


സംവിധായകന്‍ ബാലചന്ദ്രകുമാര്‍ കൈമാറിയ ഓഡിയോ റെക്കോര്‍ഡിങ്ങുകളില്‍ ഉള്ള എല്ലാവരുടെയും ശബ്ദ സാമ്ബിളുകളും പരിശോധിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. നടന്‍ ദിലീപ്, കാവ്യ മാധവന്‍, ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരുടെ ശബ്ദ സാമ്ബിളുകള്‍ ശേഖരിക്കാനും കോടതിയെ സമീപിക്കും. ദിലീപിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍, ഐ പാഡ്, പെന്‍ ഡ്രൈവ്, ഹാര്‍ഡ് ഡിസ്‌ക് എന്നിവ ഫൊറന്‍സിക് പരിശോധനയ്‌ക്ക് അയക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി അന്വേഷണ സംഘം അറിയിച്ചു.



Sharing is Caring