ആര്‍എസ്എസ് നല്‍കിയ മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഭിവണ്ഡി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി. കേസ് മാര്‍ച്ച് മൂന്നിലേയ്ക്ക് മാറ്റി. ഗാന്ധി വധം സംബന്ധിച്ച് ആര്‍എസ്എസിനെതിരെ വിവാദ പരാമര്‍ശം നടത്തിയതിനാണ് രാഹുലിനെതിരെ സംഘം മാനനഷ്ടക്കേസ് നല്‍കിയത്.
കഴിഞ്ഞ വിചാരണവേളയില്‍ രാഹുല്‍ ഹാജരായതിനെത്തുടര്‍ന്ന് ജാമ്യം നല്‍കിയിരുന്നു. ആര്‍എസ്എസാണ് ഗാന്ധിജിയെ കൊന്നതെന്ന് 2014 മാര്‍ച്ച് ആറിന് ഭിവണ്ഡിയില്‍ രാഹുല്‍ പ്രസംഗിച്ചിരുന്നു. തുടര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് കുന്ദെയാണ് രാഹുലിനെതിരെ കേസ് നല്‍കിയത്.

ആഗസ്റ്റില്‍ പഴയ പ്രസ്താവനയില്‍ നിന്ന് രാഹുല്‍ പിന്‍വാങ്ങിയിരുന്നു. തുടര്‍ന്ന് മാനനഷ്ടക്കേസ് ഒഴിവാക്കിയേക്കുമെന്ന നില വന്നു. എന്നാല്‍ താന്‍ പഴയനിലപാടിലുറച്ചു നില്‍ക്കുകയാണെന്ന് കാട്ടി രാഹുല്‍ പിന്നീട് കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കി. തനിക്കെതിരായ കേസ് പിന്‍വലിക്കണമെന്ന പരാതിയും പിന്‍വലിച്ചു.













