ലോ അക്കാദമി വിഷയത്തിൽ നിലപാട് മയപ്പെടുത്തി ലോ അക്കാദമി. ലക്ഷ്മി നായർ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് തത്കാലം മാറി നിൽക്കാമെന്ന നിലപാടിൽ ലോ അക്കാദമി ബോർഡ് ഓഫ് ഡയറക്ടേഴ്സ്.അവധിയിൽ പ്രവേശിക്കാമെന്നാണ് നിലപാട്.എന്നാൽ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് ലക്ഷ്മി നായർ മാറി നിൽക്കാതെ വിട്ടു വീഴ്ചക്കില്ലെന്ന നിലപാടിൽ വിദ്യാർത്ഥികൾ ഉറച്ചു നിന്നു.
കോളേജിന് ചുറ്റും വൻ പൊലീസ് സേനയാണ് കാവലുറപ്പിച്ചിരിക്കുന്നത്.ഇതേ തുടർന്ന് വിദ്യാർത്ഥികളും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി.

പ്രശ്നപരിഹാരം ഉടനുണ്ടാകണമെന്ന സർക്കാർ നിർദേശത്തെ തുടർന്നാണ് ചർച്ച.പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് വിഎസ് അച്ചുതാനന്ദനും ആവശ്യപ്പെട്ടിരുന്നു.













