മാധ്യമപ്രവർത്തകർക്ക് നേരെ ഭീഷണി; ട്രംപിന്റെ മുൻ ഉപദേശകന്റെ ട്വിറ്റർ അക്കൗണ്ട് നീക്കം ചെയ്തു


മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രെ അ​ധി​ക്ഷേ​പി​ച്ച അമേരിക്കൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മു​ന്‍ ഉ​പ​ദേ​ശ​ക​ൻ റോ​ജ​ർ സ്റ്റോ​ണി​ന്‍റെ അ​ക്കൗ​ണ്ട് ട്വി​റ്റ​ർ നീ​ക്കം​ചെ​യ്തു. ദേശീയ ചാ​ന​ൽ സി​എ​ൻ​എ​ൻ അ​വ​താ​ര​ക​ൻ ഡോ​ൺ ലെ​മോ​ൺ അ​ട​ക്ക​മു​ള്ള മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ച്ചു​കൊ​ണ്ടു​ള്ള ട്വീ​റ്റു​ക​ളു‌​ടെ പേ​രി​ലാ​ണ് ന​ട​പ​ടി.


ട്വി​റ്റ​ര്‍ ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച ച​ട്ട​ങ്ങ​ള്‍ റോ​ജ​ർ സ്റ്റോ​ൺ ലം​ഘി​ച്ചു​വെന്നാണ് കണ്ടെത്തൽ. ക​ഴി​ഞ്ഞ​ ന​വം​ബ​റി​ൽ ന​ട​ന്ന യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ റ​ഷ്യ​യു​ടെ ഇ​ട​പെ​ട​ലി​നെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് സം​ബ​ന്ധി​ച്ച വാ​ര്‍​ത്ത സി​എ​ൻ​എ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.


ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ചാ​ന​ലി​നെ​തി​രെ സ്റ്റോ​ൺ ട്വീ​റ്റർ ആ​ക്ര​മ​ണം’​തു​ട​ങ്ങി​യ​ത്. ക​രു​തി​ക്കൂ​ട്ടി അ​ധി​ക്ഷേ​പം ന​ട​ത്തി​യ​താ​ണ് ന​ട​പ​ടി എ​ടു​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് ട്വി​റ്റ​ര്‍ വ്യ​ക്ത​മാ​ക്കി. ഇതിനു മുൻപും സ്റ്റോ​ണി​ന്‍റെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ട് താ​ല്‍​കാ​ലി​ക​മാ​യി നീ​ക്കം​ചെ​യ്തി​ട്ടുണ്ട്.



Sharing is Caring