മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം ദുരൂഹമെന്ന് ചെന്നിത്തല

കോഴിക്കോട് കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് സംഭവം ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കടന്നാക്രമണങ്ങള്‍ നടക്കുമ്പോള്‍ മുഖ്യമന്ത്രി കാഴ്ചക്കാരനാകാന്‍ പാടില്ല. മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുള്ള നിസംഗത ന്യായീകരിക്കാനാകില്ല.മാധ്യമപ്രവര്‍ത്തക്കെതിരായ കടന്നാക്രമണത്തില്‍ നടപടി ഉണ്ടാകണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *