മാതാ അമൃതാനന്ദമയിക്ക് സെഡ് കാറ്റഗറി സുരക്ഷ കേന്ദ്രം അനുവദിച്ചു. മുഴുവന്‍ സമയവും 24 സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവര്‍ക്കൊപ്പമുണ്ടാകും.
അമൃതാനന്ദമയിക്കും കൊല്ലത്തെ ആശ്രമത്തിലും സുരക്ഷയ്ക്കായി 40 സി ആര് പി എഫ് ജവാന്മാരെ നിയോഗിക്കും. അമൃതാനന്ദമയിക്ക് സുരക്ഷയുടെ ഭാഗമായി രണ്ട് വാഹനങ്ങളുടെ അകന്പടിയുണ്ടാകും.

അമൃതാനന്ദമയിയുടെ ജീവന് ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. നേരത്തേ യോഗ ഗുരു ബാബ രാംദേവിനും സെഡ് കാറ്റഗറി സുരക്ഷ അനുവദിച്ചിരുന്നു.













