കൊച്ചി : കൊച്ചി മെട്രോയിലെ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം ഇന്ന് മുതല്‍ .ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിനുള്ളിലായിരിക്കും പരീക്ഷണ ഓട്ടം നടക്കുക.
കഴിഞ്ഞ ദിവസമാണ് കേന്ദ്ര മെട്രോ റെയില്‍ സുരക്ഷ കമ്മീഷ്ണര്‍ യാത്ര സര്‍വീസ് തുടങ്ങുന്നതിനുള്ള അന്തിമ അനുമതി കെഎംആര്‍എല്‍ന് നല്‍കിയത്. അനുമതിയോടൊപ്പം ഗുണനിലവാര സര്‍ട്ടിഫിക്കറ്റു കൂടി കിട്ടിയതോടെ മെട്രോ യാത്ര സര്‍വീസുകള്‍ ഉടന്‍ തന്നെ ആരംഭിക്കാന്‍ സാധിക്കുമെന്നും കെഎംആര്‍എല്‍ അറിയിച്ചിരുന്നു.

11 സ്റ്റേഷനുകളാണ് ആലുവ-പാലാരിവട്ടം റൂട്ടിലുള്ളത്.ആകെ 25 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന മെട്രോയുടെ അടുത്ത ഘട്ടത്തില്‍ തൃപ്പൂണിത്തുറ, ഇന്‍ഫോപാര്‍ക്ക്, നെടുമ്ബാശ്ശേരി എന്നിവിടങ്ങളിലേക്കും മെട്രോ ട്രെയിന്‍ സര്‍വീസ് നടത്തും .













