മലാല യൂസഫ്സായിക്കെതിരെ പരാമര്‍ശവുമായി ആത്മീയ ഗുരു ശ്രീശ്രീ രവിശങ്കര്‍ . സാസ്കാരികോത്സവത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് നൊബേല്‍ സമ്മാനം നല്‍കിയതുമായി ബന്ധപ്പെട്ട് വീണ്ടും വിവാദ പരാമര്‍ശം നടത്തിയത് .
തനിക്ക് നോബല്‍ സമ്മാനം തരാമെന്ന് പറഞ്ഞപ്പോള്‍ താന്‍ വേണ്ടെന്ന് പറഞ്ഞെന്ന് പറഞ്ഞ രവിശങ്കര്‍, മലാല യൂസഫ്സായി നൊബേലിന് അര്‍ഹയല്ലെന്നും പറഞ്ഞുവെച്ചു. രവിശങ്കറിന്റെ വാക്കുകള്‍ നവമാധ്യമങ്ങളില്‍ ചൂടുള്ള ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

മഹാരാഷ്ട്രയിലെ ലാത്തൂറില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സംസാരിക്കവെയാണ് മലാലയ്ക്കെതിരെയുള്ള പരാമര്‍ശവുമായി ഇദ്ദേഹം രംഗത്തെത്തിയത്. താനൊരിക്കല്‍ വേണ്ടെന്ന് വെച്ച അവാര്‍ഡാണത്. നിലവില്‍ നോബേല്‍ സമ്മാനത്തിന് ഒരു വിലയുമില്ല. ഒന്നും ചെയ്യാത്ത ഒരു 16കാരിക്ക് വരെ ആ പുരസ്കാരം സമ്മാനിക്കുമ്ബോള്‍, അതിനെന്ത് വിലയാണുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു. അതൊരു രാഷ്ട്രീയസമ്മാനമായി മാറിയെന്നും അദ്ദേഹം എഎന്‍ഐയോട് പറയുന്നു.













