മാഞ്ചസ്റ്ററിന് സമനില; ലിയോണിന് ത്രസിപ്പിക്കുന്ന ജയം

മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന് യുറോപ്യന്‍ ലീഗ് പ്രീക്വാര്‍ട്ടറില്‍ സമനില.ഹെന്റിക്ക് ഖിത്രായന്‍ നേടിയ ഗോളില്‍ അവര്‍ റഷ്യയുടെ റോസ്‌തോവിനെയാണ് സമനിലയില്‍ തളച്ചത്.(1-1) അതേസമയം മറ്റൊരു മത്സരത്തില്‍ ലിയോണ്‍ രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് റോമയെ തകര്‍ത്തുവിട്ടു.

വിജയം പിടിക്കാനായി മികച്ച പ്രകടനമാണ് മാഞ്ചസ്റ്റര്‍ പുറത്തെടുത്തത്.ഇടവേളയക്ക് പത്തു മിനിറ്റുളളപ്പോള്‍ അവര്‍ മുന്നിലെത്തി.സാള്‍ട്ടന്‍ ഇബ്രാഹിമോവിക്ക്,ഫെല്ലായനി,ഹെന്റിക്ക് എന്നിവര്‍ ചേര്‍ന്ന് നടത്തിയ കൂട്ടായ ശ്രമമാണ് ഗോളില്‍ കലാശിച്ചത്.ഗോള്‍ മുഖത്തിനടുത്തുനിന്ന് ഹെന്റി തൊടുത്തുവിട്ട ഷോട്ട് ഗോളായി.ഒന്നാം പകുതിയില്‍ ഒരുഗോളിന് മാഞ്ചസ്റ്റര്‍ മുന്നിട്ടുനിന്നു.

എന്നാല്‍ ഇടവേള കഴിഞ്ഞയുടന്‍ റോസ്‌തോവ് സമനില കണ്ടെത്തി.53-ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ ബുക്കാറോവാണ് ഗോള്‍ നേടിയത്. ഇതോടെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന രണ്ടാം പാദ മത്സരം നിര്‍ണാകമായി. ഇതില്‍ വിജയിക്കുന്നവര്‍ അടുത്ത റൗണ്ടില്‍ കടക്കും.
ഗ്രൗണ്ട് മോശമായിരുന്നു.എന്നിരുന്നാലും ടീം മികച്ച പ്രകടനമാണ് നടത്തിയത്.പക്ഷെ ടീമിന് അവസരങ്ങള്‍ മുതലാക്കാന്‍ കഴിഞ്ഞില്ലെന്ന് മാഞ്ചസ്റ്റിന്റെ കോച്ച് ജോസ് മൗറീഞ്ഞോ പറഞ്ഞു.
ഓള്‍ഡ് ട്രാഫോര്‍ഡിലെ രണ്ടാം പാദത്തില്‍ ഞങ്ങള്‍ക്ക് മുന്‍തൂക്കമുണ്ട്.കളിക്കാര്‍ക്ക് പരിക്കില്ലാത്ത് ഗുണമാകുമെന്നും കോച്ച് പറഞ്ഞു.

ഫ്രാന്‍സില്‍ ലിയോണ്‍ ത്രസിപ്പിക്കുന്ന വിജയമാണ് കൈപ്പിടിയിലൊതുക്കിയത്.ആദ്യം തന്നെ മുന്നിലെത്തിയ ലീയോണ്‍ പിന്നെ പിന്നോക്കം പോയി.പക്ഷെ പിന്നില്‍ നിന്ന് പൊരുതിക്കയറിയ അവര്‍ രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് റോമയെ തകര്‍ത്തു. പ്രതിരോധനിരയിലെ യുവതാരമായ മൗക്ടര്‍ ഡിയാഖബെയുടെ ഗോളില്‍ ലീയോണ്‍ ലീഡു നേടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *