മാഞ്ചസ്റ്ററിന് കിരീടം


അവസാന നിമിഷംവരെ പൊരുതിനിന്ന സതാംപ്ടണെ കീഴ്‌പ്പെടുത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം നേടി.ആവേശഭരിതമായ ഫൈനലില്‍ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് മാഞ്ചസ്്റ്റര്‍ വിജയം സ്വന്തമാക്കിയത്. ഇതു അഞ്ചാം തവണയാണ് മാഞ്ചാസ്റ്റര്‍ ചാമ്പ്യന്‍പട്ടം അണിയുന്നത്.


രണ്ടു ഗോള്‍ നേടി സാള്‍ട്ടന്‍ ഇബ്രാഹിമോവിക്കാണ് മാഞ്ചസ്റ്ററിന് വിജയം സമ്മാനിച്ചത്.മത്്‌സരം അധികസമയത്തേയക്ക് നീങ്ങവേ സാള്‍ട്ടന്‍ ഇബ്രാഹിമോവിക്ക് വിധി നിര്‍ണായക ഗോള്‍ കുറിച്ച് ടീമിന് കീരിടം നേടിക്കൊടുത്തു.


ഫൈനലിലുടനീളം സതാംപ്ടനാണ്് തകര്‍ത്തുകളിച്ചത്.തുടക്കത്തില്‍ തന്നെ അവരുടെ ഗാബ്ബിഡിയാനി ഗോളും നേടി.പക്ഷെ റഫറിയുടെ തെറ്റായ തീരുമാനം അവര്‍ക്ക് ഗോള്‍ നിഷേധിച്ചു. ഓഫ് സൈഡാണെന്നാണ് റഫറി വിധിച്ചത്.

പത്തൊപതാം മിനിറ്റില്‍ സാള്‍ട്ടന്‍ ഇബ്രാഹിമോവിക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മുന്നിലെത്തിച്ചു. ഒന്നാന്തരമൊരു ഷോട്ടിലൂടെ ഇബ്രാഹിമോവിക്ക് ഫ്രീകിക്ക് ഗോളാക്കി മാറ്റി.ആദ്യ പകുതിയവസാനിക്കാന്‍ ഏഴുമിനിറ്റുളളപ്പോള്‍ മഞ്ചാസ്റ്റര്‍ ലീഡ് ഉയര്‍ത്തി . ജെസി ലിംഗാര്‍ഡ്ാണ് ഇത്തവണ ഗോള്‍ നേടിയത്.

ഉടന്‍ തന്നെ സതാംപ്ടണ്‍ ഒരുഗോള്‍ മടക്കി.ഇഞ്ചുറി ടൈമില്‍ ഗബ്ബിഡിയാനി മാഞ്ചസ്്റ്ററിന്റെ ഗോള്‍ വല ചലിപ്പിച്ചു. ഇടവേളയ്ക്ക് മാഞ്ചസ്റ്റര്‍ 2-1 മുന്നില്‍ നിന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിലും സതാംപ്ടനാണ് കളം നിറഞ്ഞുകളിച്ചത്. മൂന്നാം മിനിറ്റില്‍ അവര്‍ വീണ്ടും ലക്ഷ്യം കണ്ടു.മികച്ച ഫോം നിലനിര്‍ത്തിയ ഗബ്ബിഡിയാനി തന്നെയാണ് ഗോള്‍ നേടിയത്. 2-2. സ്‌കോര്‍ ഒപ്പമെത്തിയതോടെ വിജയത്തിനായി ഇരു ടീമുകളും ഉശിരന്‍ പോരാട്ടം നടത്തി.കളിയവസാനിക്കാന്‍ മുന്ന് മിനിറ്റുശേഷിക്കെ ഇബ്രാഹിമോവിക്ക് മകിച്ചൊരു ഹെഡറിലുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കിരീടം സമ്മാനിച്ചു.



Sharing is Caring