മഹിളാമോര്‍ച്ച നേതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ബി ജെ പി നേതാവ് അറസ്റ്റിൽ

പാലക്കാട്:മഹിളാമോര്‍ച്ച നേതാവ് ശരണ്യ രമേഷ് ജീവനൊടുക്കിയ സംഭവത്തില്‍ ബിജെപി മുന്‍ ബൂത്ത് പ്രസിഡന്റ് കാളിപ്പാറ സ്വദേശി പ്രജീവ് അറസ്റ്റില്‍.പാലക്കാട് നോര്‍ത്ത് ടൗണ്‍ പൊലീസാണ് പ്രജീവിനെ അറസ്റ്റ് ചെയ്തത്.

മരണത്തിന് കാരണം പ്രജീവാണ് എന്ന് ശരണ്യയുടെ ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരുന്നു.ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് .

പ്രജീവിന്റെ ഫോണിലെ കോള്‍ ലിസ്റ്റ് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. തനിക്ക് ശരണ്യയുമായി നല്ല സൗഹൃദമായിരുന്നുവെന്ന് പ്രജീവ് പറഞ്ഞു. ശരണ്യയുടെ മരണത്തില്‍ ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെന്നും അവര്‍ ശരണ്യയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും പ്രജീവ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *