മവോയിസ്റ്റ് തണ്ടര്‍ബോള്‍ട്ട് അക്രമണത്തിന്റെ പശ്ചാതലത്തില്‍ വയനാട്ടില്‍ സുരക്ഷ കര്‍ശനമാക്കി പൊലീസ്


പാലക്കാട്: അട്ടപ്പാടിയിലെ മവോയിസ്റ്റ് തണ്ടര്‍ബോള്‍ട്ട് അക്രമണത്തിന്റെ പശ്ചാതലത്തില്‍ വയനാട്ടില്‍ സുരക്ഷ കര്‍ശനമാക്കി പൊലീസ്. മവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന ഒന്‍മ്ബത് പൊലീസ് സ്റ്റേഷനുകള്‍ക്കും ,വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമാണ് സുരക്ഷ. അതിര്‍ത്തിയില്‍ വാഹന പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.


വൈത്തിരിയില്‍ മവോയിസ്റ്റ് നേതാവ് സി.പി ജലീല്‍ ഏറ്റുമുട്ടലില്‍ കൊലപ്പെട്ടതിനു ശേഷം തിരിച്ചടിയുണ്ടാകുമെന്ന സൂചനയുടെ പശ്ചാതലത്തില്‍ ജില്ലയില്‍ നേരത്തേ തനെജാഗ്രത നിര്‍ദേശമുണ്ട്. ദിവസങ്ങള്‍ക്ക് മുമ്ബുവരെ വൈത്തിരി, മാനന്തവാടി മേഖലകളില്‍ മവോയസ്റ്റ് സാനിധ്യം സ്ഥിതികരിക്കുകയും ചെയ്തു. ഇതിനിടെയാണ് അട്ടപ്പാടിയിലെ ഏറ്റുമുട്ടലില്‍ നാല് മവോയിസ്റ്റുകള്‍ കൊലപ്പെട്ടത്. ഇതേ തുടര്‍ന്നാണ് മാനന്തവാടി തിരുനെല്ലി, തൊണ്ടര്‍നാട്, മേപ്പാടി തുടങ്ങിയ ഒമ്ബത് പൊലിസ് സ്റ്റേറ്റേഷനുകളുടെ സുരക്ഷ കര്‍ശനമാക്കിയത്. ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണ്ണാട, തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ വാഹന പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.


പൊലീസ് ഏറ്റുമുട്ടലില്‍ നാലു പ്രവര്‍ത്തകര്‍കൂടി മരിച്ചതോടെ തിരിച്ചടിക്കുമെന്നാണ് രഹസ്യാന്വേഷണവൃത്തങ്ങള്‍ നല്‍കുന്ന സൂചന. മാവോയിസ്റ്റ് ഗറില്ലാ ഗ്രൂപ്പുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നതു മലബാറിലെ വനമേഖലകളിലാണ്. ഈ സാഹചര്യത്തില്‍ വനമേഖലകളില്‍ പരിശോധ തുടരാന്‍ തന്നെയാണ് പൊലീസ് തിരുമാനം.



Sharing is Caring