നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി

തിരുവനന്തപുരം: നെയ്യാര്‍ ഡാമിലേക്ക് നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. ഇന്ന് രാവിലെ നാലു ഷട്ടറുകള്‍ അരയടി കൂടിയാണ് ഉയര്‍ത്തിയത്.ബുധനാഴ്ച ഒന്നരയടി ഉയര്‍ത്തിയിരുന്നു. രാത്രിയില്‍ കനത്ത മഴയെ തുടര്‍ന്ന് ക്രമാതീതമായി വെള്ളം എത്തിയതിനെ തുടര്‍ന്നാണ് രാവിലെ വീണ്ടും ഷട്ടറുകള്‍ ഉയര്‍ത്തുകയായിരുന്നു.

നെയ്യാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *