മഴ: ശ്രീലങ്കയില്‍ 100 മരണം ,ഇന്ത്യ സഹായമെത്തിച്ചു


കനത്ത മഴയും മണ്ണിടിച്ചിലും ശ്രീലങ്കയില്‍ വന്‍ നാശം വിതച്ചു. ഇതുവരെ നൂറിലേേെപ്പരാണ് മരിച്ചത്. മരങ്ങള്‍ കടപുഴകിയും വെള്ളം പൊങ്ങിയും പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. താഴ്ന്ന മേഖലകളെല്ലാം വെള്ളത്തിലാണ്.


ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ മെഡില്‍ സംഘം കപ്പലില്‍ ശ്രീലങ്കയില്‍ എത്തി. മരുന്ന്, കുടിവെള്ളം, ഭക്ഷണം, തുടങ്ങി അവശ്യസാധനങ്ങളാണ് കപ്പലില്‍. പതിനാലു വര്‍ഷത്തിനുള്ളില്‍ ശ്രീലങ്കയില്‍ മഴ ഇത്രയും നാശം വിതയ്ക്കുന്നത് ഇതാദ്യമാണ്. മഴയില്‍ നൂറിലേേെപ്പര്‍ മരിച്ചു.


നൂറോളം പേരെ കാണാതായി. വന്‍തോതില്‍ ജീവനാശം ഉണ്ടായതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഖം പ്രകടിപ്പിച്ചു. ദുരിതത്തില്‍ എന്തു സഹായവും നല്‍കാനായി ഇന്ത്യ ശ്രീലങ്കയ്ക്ക് ഒപ്പമുണ്ട്. മോദി ട്വിറ്ററില്‍ കുറിച്ചു. ദുരിതാശ്വാസ വസ്തുക്കളുമായി ഐഎന്‍എസ് കെര്‍ച്ച് ആണ് കൊളംബോയില്‍ എത്തിയത്. ഒരു കപ്പല്‍ ഇന്ന്എത്തും. 2003മെയില്‍ വെള്ളപ്പൊക്കത്തില്‍ ഇവിടെ 250 പേര്‍ മരിച്ചിരുന്നു.



Sharing is Caring