ശബരിമല: യുവതീ പ്രവേശനത്തിനും ശബരിമലയില്‍ ഭക്തന്മാര്‍ക്കെതിരായ നിയന്ത്രണങ്ങള്‍ക്കും എതിരെ ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളും പ്രതിഷേധം കടുപ്പിക്കുന്നതിനിടയില്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ശബരിമല സന്ദര്‍ശിക്കാനൊരുങ്ങുന്നു. ശബരിമലയിലേക്ക് വരാനുള്ള സന്നദ്ധത അദ്ദേഹം കേരളത്തിലെ നേതാക്കളെ അറിയിച്ചു. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടിയില്‍ സമയം കണ്ടെത്തിയാണ് അമിത് ഷാ ശബരിമലയിലെത്തുക. ഈ മണ്ഡല കാലത്തിനുള്ളില്‍ തന്നെ അമിത് ഷാ ശബരിമലയിലെത്തുമെന്നാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
സന്നിധാനത്തേക്ക് തിരിച്ച ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, ഹിന്ദുഐക്യവേദി അദ്ധ്യക്ഷ കെ.പി ശശികല എന്നിവരെ തടയുകയും അറസ്റ്ര് ചെയ്യുകയും ചെയ്തതോടെ സര്‍ക്കാരിനെതിരെ വര്‍ദ്ധിത വീര്യത്തോടെ സമര രംഗത്താണ് സംഘപരിവാര്‍ പരിവാര്‍ സംഘടനകള്‍. കേന്ദ്രമന്ത്രിമാരെയും എം.പി മാരെയും സന്നിധാനത്തെത്തിച്ച് സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലിനെ പരസ്യമായി വെല്ലുവിളിക്കാനും നേരിടാനുമാണ് പരിവാര്‍ നീക്കം.

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ശബരിമലയിലെത്തിക്കഴിഞ്ഞു. തമിഴ് നാട്ടില്‍ നിന്നുള്ള കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനും സന്നിധാനത്തെത്തുന്നുണ്ട്. രാജ്യാസഭാംഗം വി.മുരളീധരന്‍, ലോക്സഭാംഗം നളിന്‍കുമാര്‍ കട്ടീല്‍ എന്നിവരും അടുത്ത ദിവസങ്ങളില്‍ സന്നിധാനത്തിലെത്തും.സന്നിധാനത്ത് നാമജപം നടത്തിയ ഭക്തരെ തടഞ്ഞതും അറസ്റ്ര് ചെയ്തതും ഭക്തന്മാരോടുള്ള വെല്ലുവിളിയായാണ് ബി.ജെ.പി നേതൃത്വം കരുതുന്നത്. സന്നിധാനത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതിലും പ്രതിഷേധമുണ്ട്. സന്നിധാനത്ത് വച്ച്‌ഭക്തരെ പിടികൂടുകയും ബി.ജെ.പി നേതാക്കളെ അറസ്റ്ര് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്യുമ്ബോള്‍ അതിനെതിരായ പ്രതിഷേധത്തിനായി അര്‍ദ്ധരാത്രി പോലും വന്‍ജനപങ്കാളിത്തം ഉണ്ടാവുന്നത് ബി.ജെ.പിക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്.













