രാജസ്ഥാനില്‍ ബി.ജെ.പിക്ക് തിരിച്ചടി, ഒരു എം.എല്‍.എ കൂടി രാജിവച്ചു


രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ഗ്യാന്‍ ദേവ് അഹൂജ പാ‌ര്‍ടി അംഗത്വം രാജിവച്ചു. ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അഹൂജയ്‌ക്ക് പാര്‍ട്ടി സീറ്റ് നിഷേധിച്ചിരുന്നു. ബി.ജെ.പിയുടേത് ഏകാധിപത്യപരമായ മനോഭാവമാണ്. ഇതില്‍ പ്രതിഷേധിച്ച്‌ ഞാന്‍ പാ‌ര്‍ടിയുടെ പ്രാഥമിക അംഗത്വം രാജിവയ്‌ക്കുന്നു. എന്നാല്‍,രാമ ജന്മഭൂമി, ഗോ സംരക്ഷണം, ഹിന്ദുത്വ എന്നിവയ്‌ക്കായി ഞാന്‍ സ്വതന്ത്രനായി മത്സരിക്കമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് ബി.ജെ.പിയുടെ ആദ്യ പട്ടിക പുറത്തിറക്കിയത്. മൂന്ന് ലിസ്റ്റുകളില്‍ 200 സ്ഥാനാര്‍ത്ഥികളില്‍ 170 പേര്‍ പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ നിരവധി സംസ്ഥാന എം.എല്‍.എമാര്‍ രാജിവച്ചിരുന്നു.


വിവാദ പരാമ‌ര്‍ശങ്ങളിലൂടെ മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ് അഹൂജ. മുമ്ബ് ജെ.എന്‍.യുവില്‍ നടത്തിയ പരാമര്‍ശം വിവാദത്തിന് വഴിവെച്ചിരുന്നു. ‘യൂണിവേഴ്സിറ്റി ക്യാംപസിനകത്ത് നിന്ന് 50,000 അസ്ഥികളും, 3,000 ഉപയോഗിച്ച കോണ്ടങ്ങളും, 500 അബോര്‍ഷന്‍ കിറ്റുകളും,10,000 സിഗരറ്റ് കുറ്റികളും ദിവസേനെ കണ്ടെടുക്കാറുണ്ടെന്നും, ആണ്‍കുട്ടികളും പെണ്‍കുട്ടികളും നഗ്നരായി നൃത്തം ചെയ്യാറുണ്ടെന്നും അന്ന് അഹൂജ പറഞ്ഞിരുന്നു. മറ്റൊരു പരാമ‌ര്‍ശം പശുക്കളുടെ വിഷയത്തിലായിരുന്നു. പശുക്കടത്തുകാരെ കയ്യില്‍ കിട്ടിയാല്‍ തല്ലണമെന്നും,ശേഷം മരത്തില്‍ കെട്ടിയിട്ട് പോലീസിനെ അറിയിക്കണമെന്നും ആഹ്വാനം ചെയ്തു. ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ പെഹ്ലുഖാന്റെ മരണത്തില്‍ യാതൊരു കുറ്രബോധത്തിന്റെയും ആവശ്യമില്ല. പാപികളുടെ വിധി മുമ്ബും ഇതുതന്നെയായിരുന്നു. ഇനിയും ഇതുതുടരു’മെന്നും അദ്ദേഹം പറഞ്ഞിരുന്നു.




Sharing is Caring