ലണ്ടന്‍: ഇന്ത്യയിലെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പ എടുത്ത ശേഷ തിരിച്ചടയ്ക്കാതെ മുങ്ങിയ മദ്യ രാജാവ് വിജയ് മല്യയുടെ ആഡംബര നൗക മാരിടൈം യൂണിയന് കണ്ടുകെട്ടി. ജീവനക്കാര്‍ക്ക് നല്‍കേണ്ട ശമ്ബള കുടിശിക നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി. അതേസമയം 604 കോടി രൂപ വരുന്ന യാനം മല്യ കഴിഞ്ഞ വര്‍ഷം തന്നെ ഉപേക്ഷിച്ചിരുന്നു.
2017 സെപ്തംബര്‍ മുതലുള്ള ശമ്ബളം ജീവനക്കാര്‍ക്ക് നല്‍കാനുണ്ട്. ഇതിനോടകം കുടിശിക 6.4 കോടി രൂപ കവിഞ്ഞിട്ടുണ്ട്. ശന്പളം ആവശ്യപ്പെട്ടപ്പോള്‍ മല്യ അവധി പറഞ്ഞ് നീട്ടുകയായിരുന്നു.

നെതര്‍ലന്‍ഡ്സില്‍ നിര്‍മിച്ച ആഡംബര യാനം ഖത്തര്‍ രാജകുടുംബത്തില്‍ നിന്നും 2006ലാണ് മല്യ വാങ്ങിയത്. 95 മീറ്റര്‍ നീളവും 22 മീറ്റര്‍ ഉയരവുമുള്ള യാനത്തില്‍ 12 പേര്‍ക്ക് സഞ്ചരിക്കാം. 14 നോട്ട്സാണ് വേഗം. 9130 കുതിരശക്തിയാണ് മൂന്ന് എഞ്ചിനുകളുടേയും കൂടി ശേഷി. 17 ക്യാബിനുകളുള്ള കപ്പലില്‍ മാസ്റ്റര്‍ സ്യൂട്ടും ജിംനേഷ്യവും സ്ട്രീം റൂമും ഡൈനിംഗ് റൂമും ഉണ്ട്.
വായ്പാ തട്ടിപ്പ് നടത്തിയ ശേഷം ലണ്ടനിലേക്ക് മുങ്ങിയ മല്യയെ അവിടെ വച്ച് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. മല്യയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ ശ്രമങ്ങള്‍ നടന്നുവരികയാണ്. 17 ബാങ്കുകളില്‍ നിന്നായി 7000 കോടി രൂപ വായ്പ എടുത്ത മല്യ പലിശയടക്കം 9000 കോടിയാണ് തിരിച്ചടയ്ക്കാനുള്ളത്.













