മലയാള സിനിമയിൽ ഇനിയും പാടും;കുറെ കാര്യങ്ങള്‍ പറഞ്ഞതിന്‍റെ കൂട്ടത്തില്‍ ഇതും പറഞ്ഞു. പക്ഷേ, അതവര്‍ ആഘോഷമാക്കി

മലയാള സിനിമയില്‍ ഇനിയും പാടുമെന്ന് പ്രശസ്ത പിന്നണി ഗായകന്‍​ വിജയ്​ യേശുദാസ്​. അഭിമുഖത്തിനിടെ നടത്തിയൊരു പരാമര്‍ശം അവര്‍ ഹൈലൈറ്റായി നല്‍കുകയായിരുന്നുവെന്നും കുറെ കാര്യങ്ങള്‍ പറഞ്ഞതിന്‍റെ കൂട്ടത്തില്‍ ഇതും പറഞ്ഞു.പക്ഷേ, അതവര്‍ ആഘോഷമാക്കിയെന്നും വിജയ് പറഞ്ഞു. വനിത മാഗസിന് നല്‍കിയ അഭിമുഖം വിവാദമായതിന്‍റെ പശ്ചാത്തലത്തിലായിരുന്നു വിജയിന്‍റെ വിശദീകരണം.

മലയാള സിനിമയിലെ ഗായകരോടുള്ള മോശം സമീപനത്തിനെതിരായിരുന്നു വിജയ്​യുടെ ആ പരാമര്‍ശം. മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല, എന്നാല്‍ തെലുങ്കിലും തമിഴിലും ഈ പ്രശ്നമില്ല. ഈ അവഗണന മടുത്ത് മലയാള പിന്നണി ഗാനരംഗത്തുനിന്ന് പിന്മാറുകയാണെന്ന് വിജയ് പറഞ്ഞതായായിരുന്നു അഭിമുഖത്തില്‍ വന്നത്.
”അഭിമുഖത്തിനിടെ നടത്തിയൊരു പരാമര്‍ശം അവര്‍ ഹൈലൈറ്റായി നല്‍കുകയായിരുന്നു. കുറെ കാര്യങ്ങള്‍ പറഞ്ഞതിന്‍റെ കൂട്ടത്തില്‍ ഇതും പറഞ്ഞു. പക്ഷേ, അതവര്‍ ആഘോഷമാക്കി. തുടര്‍ന്നാണത് മാധ്യമങ്ങളില്‍ വാര്‍ത്തയായത്.

ഇനി മലയാളത്തില്‍ പാടില്ലെന്നത് നേരത്തേ എടുത്ത തീരുമാനമാണ്. അതിനര്‍ഥം മലയാള സിനിമകളില്‍നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയെന്നല്ല. എന്നെ ആവശ്യമുള്ളവര്‍ എന്‍റെ വില മനസ്സിലാക്കി വരുകയാണെങ്കില്‍ അവരുമായി ഇനിയും സഹകരിക്കും”. വിജയ് പറഞ്ഞു.ബ്ലസിയുടെ ആടുജീവിതത്തില്‍ വിജയ് യേശുദാസ് പാടുന്നുണ്ട്. യോദ്ധക്ക് ശേഷം എ.ആര്‍ റഹ്മാന്‍ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ആടുജീവിതം. ചിത്രത്തില്‍ ചിന്‍മയിക്കൊപ്പം ഡ്യൂയറ്റ് പാടുന്നത് വിജയ് ആണ്.’ നല്ലൊരു മെലഡിയാണ് ആടുജീവിതത്തിലേത്.റഹ്മാന്‍ സാറിന് കീഴില്‍ നിരവധി ഭാഷകളില്‍ പാടിയിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം കൂടുതല്‍ സ്വാതന്ത്ര്യത്തോടെ വര്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. യോദ്ധയിലെ ഗാനങ്ങളും വ്യക്തിപരമായി എനിക്കെന്നും പ്രിയപ്പെട്ടതാണ്’ വിജയ് യേശുദാസ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *