മലബാര്‍ സ്പെഷ്യല്‍ വിഭവമായ അവില് മില്‍ക്ക് തയ്യാറാക്കാം . വളരെ സ്വാദേറിയ ഒരു വിഭവമാണിത്. എല്ലാവര്ക്കും ഇഷ്ടമാകും.വീട്ടില്‍ വിരുന്നുകരെത്തിയാല് വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്നതാണിത്.
ചേരുവകള്‍

അവില്- 4 ടേബിള്‍ സ്പൂണ്‍
മൈസൂര്‍ പഴം- 1 എണ്ണം
പഞ്ചസാര- 2 ടേബിള്‍ സ്പൂണ്‍
നെയ്യ്- 1/4 ടീസ്പൂണ്‍
ഉണക്ക മുന്തിരി- 10 എണ്ണം
ചെറി പഴം- 4 എണ്ണം
അണ്ടിപരിപ്പ്- 3 എണ്ണം
പാല്- 1 കപ്പ്
തയ്യാറാക്കുന്ന വിധം
പാല് തിളപിച്ചതിന് ശേഷം തണുപ്പിക്കാന്‍ വെയ്ക്കുക. ചൂട് കുറഞ്ഞാല്‍ ഫ്രിഡ്ജില്‍വെച്ച് തണുപ്പിക്കുക. നെയ്യ് ചൂടാക്കി ചെറുതീയില്‍ അവില് വറുക്കുക. വലിയ ഗ്ലാസ് എടുത്ത് അതില്‍ തൊലി കളഞ്ഞ പഴം ഇട്ടു നന്നായി ഉടക്കുക, തുടര്‍ന്ന് പഞ്ചസാരയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.അതിലേക്കു പാല് പകുതി ഒഴിക്കുക അതിനു മീതെ അവില് വിതറുക. തുടര്‍ന്ന് വീണ്ടും പാല് ഒഴിക്കുക, അവില് വിതറുക, മീതെ അണ്ടി പരിപ്പും മുന്തിരിയും വിതറുക, ചെറി പഴവും ഐസ്ക്രീമും വേണമെങ്കില്‍ ചേര്‍ക്കാം. അവില് മില്‍ക്ക് റെഡി.
.













