മലബാര്‍ സിമന്റ്സ് അഴിമതി: മാര്‍ക്കറ്റിങ് മേധാവി അറസ്റ്റില്‍


മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ മാര്‍ക്കറ്റിങ് വിഭാഗം ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ജി.വേണുഗോപാലിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. മലബാര്‍ സിമന്റ്സിന് കോടികള്‍ നഷ്ടമുണ്ടാക്കിയ ഇടപാടുകള്‍ നടത്തിയതിനാണ് അറസ്റ്റ്.


ഡീലര്‍മാര്‍ക്ക് വ്യക്തിതാത്പര്യങ്ങളുടെ പേരില്‍ വഴിവിട്ട് ഡിസ്‌കൌണ്ട് നല്‍കി ഏഴ് കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിലും സിമന്റ് വില കുറച്ച് വിറ്റ് 2.3 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിലും രണ്ടാം പ്രതിയാണ് വേണുഗോപാല്‍.


ഒരു കേസില്‍ ഇദ്ദേഹത്തിന് ഹൈക്കോടതി ജാമ്യം നല്‍കുകയും രണ്ടാമത്തെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി പാലക്കാട് വിജിലന്‍സ് യൂണിറ്റിന് മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇത് അനുസരിച്ച് ഇന്ന് രാവിലെ വിജിലന്‍സ് ഓഫീസിലെത്തിയ വേണുഗോപാലിനെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു.



Sharing is Caring