മലപ്പുറത്ത് കോണ്‍ഗ്രസും ബി.ജെ.പിയും അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കും: വി.എസ്


മലപ്പുറം ഉപതിര‍ഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെ.പിയും അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കുമെന്ന് ഭരണ പരിഷ്കാര കമ്മിറ്റി ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. നാലു വോട്ടിനും രണ്ടു സീറ്റിനും വേണ്ടി ഏത് ജനവിരുദ്ധ പാര്‍ട്ടിയുമായും കൂട്ടുകൂടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പണ്ട് ആനപ്പുറുത്തിരുന്നതിന്‍റെ പാട് കോണ്‍ഗ്രസുകാര്‍ തപ്പിനോക്കേണ്ട. കോണ്‍ഗ്രസിന്‍റെ പ്രതാപകാലം തിരിച്ചുവരാന്‍ കഴിയാത്തവിധം തകര്‍ന്നുകഴിഞ്ഞുവെന്നും വി.എസ് പറഞ്ഞു.


മതനിരപേക്ഷത കോണ്‍ഗ്രസിന് പ്രസംഗങ്ങളില്‍ പറയാനുള്ള വാചകം മാത്രമാണ്. ബി.ജെ.പിയുടെ തോളിലിരുന്ന് വല്ലതും തരപ്പെടുത്താനാണ് കോണ്‍ഗ്രസിന്‍റെ ശ്രമമെന്നും വി.എസ് ആരോപിച്ചു.




Sharing is Caring