മലപ്പുറം താനൂരില്‍ കിണര്‍ ഇടിഞ്ഞുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു

മലപ്പുറം: താനൂരില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ ഇടിഞ്ഞുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. മുക്കോല സ്വദേശികളായ വേലായുധന്‍, അച്യൂതന്‍ എന്നിവരാണ് മരിച്ചത്. രാവിലെ എട്ടുമണിയോടെ കിണര്‍ വൃത്തിയാക്കുന്നതിനിടെ സൈഡ് ഇടിഞ്ഞ് ഇവരുടെ മുകളിലേക്ക് വീഴുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനു ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ കിണറിന്റെ ഭിത്തി കുതിര്‍ന്നിരുന്നതാവാം അപകടകാരണമെന്ന് കരുതുന്നു. കിണറിന്റെ സമീപത്തുള്ള മതില്‍ അടക്കമാണ് 15 അടി താഴ്ചയിലേക്ക് പതിച്ചത്. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *