കൊയിലാണ്ടി: ഒറവങ്കര സെലീന എന്ന വിധവയുടെ പെൻഷൻ മോഷ്ടിച്ച പ്രതിയെ അറസ്റ്റ് ചെയ്യണ മെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ്സ് ചേമഞ്ചേരി മണ്ഡലം കമ്മിറ്റി പഞ്ചായത്താപ്പീസിന് മുൻപിൽ ധർണ്ണ നടത്തി.

മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ശ്രീമതി ഉഷാദേവി ടീച്ചർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് ശ്രീമതി ശ്രീജകണ്ടിയിൽ അധ്യക്ഷത വഹിച്ച പരിപാടിക്ക് ആശംസകൾ നേർന്നു കൊണ്ട് കെ.പി.സി സി നിർവ്വാഹക സമിതി അംഗം ശ്രീമതി രത്ന വല്ലിടീച്ചർ , മാടഞ്ചേരി സത്യനാഥൻ, നമ്പാട്ട് മോഹനൻ, ജെറിൽ ബോസ്, തുടങ്ങിയവർ സംസാരിച്ചു. രാധ പടിഞ്ഞാറയിൽ ജയശ്രീ കണ്ണഞ്ചേരി ജെസ്സി ബിജു പി.പി ശ്രീജ തുടങ്ങിയവർ നേതൃത്വം നൽകി.ശ്രീമതി കാർത്യായനി മേലോത്ത് സ്വാഗതവും നിർമ്മല രാഘവൻ നന്ദിയും പറഞ്ഞു.














