മരട് ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി


ഡല്‍ഹി : മരട് ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍. നിര്‍മ്മാണത്തിന് അനുമതി കൊടുത്തത് സംസ്ഥാന സര്‍ക്കാരാണ്. അനുമതി കൊടുത്ത സര്‍ക്കാരിനാണ് ഉത്തരവാദിത്തം. കേസില്‍ കക്ഷി ചേരാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശമില്ല. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ കക്ഷിയല്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.


അതേസമയം മരട് ഫ്ലാറ്റ് പ്രശ്നത്തില്‍ യഥാര്‍ത്ഥ കുറ്റക്കാരെ കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു.കുറ്റക്കാരായ നിര്‍മ്മാതാക്കള്‍, ഉദ്യോ​ഗസ്ഥര്‍, തദ്ദേശ ഭരണകര്‍ത്താക്കള്‍ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യണം. കുറ്റക്കാരായവരില്‍ നിന്ന് പണം ഈടാക്കണം. മരട് വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്ക് ഒരേ നിലപാടാണ് ഉള്ളതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.




Sharing is Caring