തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ഓണം ബംപര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് തിരുവനന്തപുരത്ത് നടന്നു. മന്ത്രി ജി.സുധാകരനാണ് നറുക്കെടുപ്പ് നടത്തിയത്.TM 160869 എന്ന നമ്ബറിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത്. ആലപ്പുഴ, കായംകുളം ശ്രീമുരുകാ ലോട്ടറി ഏജന്‍റ് ശിവന്‍കുട്ടിയാണ് ടിക്കറ്റ് വിറ്റത്. സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാന തുകയാണിത്.
46 ലക്ഷം ടിക്കറ്റുകളാണ് സര്‍ക്കാര്‍ അച്ചടിച്ചത്. ഇതില്‍ 43 ലക്ഷത്തിലേറെ ടിക്കറ്റുകളും വിറ്റുത്തീര്‍ന്നിരുന്നു. 29 കോടി രൂപയുടെ ടിക്കറ്റുകളാണ് സര്‍ക്കാര്‍ വിറ്റഴിച്ചത്. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ വീതം 10 പേര്‍ക്കും ലഭിക്കും.














