മരടില്‍ സ്‌കൂള്‍ വാന്‍ അപകടമുണ്ടായ ക്ഷേത്രക്കുളത്തിന് സംരക്ഷണഭിത്തി നിര്‍മിക്കുമെന്ന് നഗരസഭ


കൊച്ചി: കൊച്ചി മരടില്‍ ഇന്നലെ സ്കൂള്‍ വാന്‍ അപകടമുണ്ടായ ക്ഷേത്രക്കുളത്തിന് സംരക്ഷണഭിത്തി നിര്‍മിക്കുമെന്ന് നഗരസഭ അറിയിച്ചു.സംരക്ഷണ ഭിത്തി വേണമെന്ന് കാലങ്ങളായി നാട്ടുകാര്‍ ആവശ്യമുന്നയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍ രണ്ടു കുഞ്ഞുങ്ങളും ആയയും മരിച്ച സംഭവുണ്ടായതോടെയാണ് നഗരസഭയ്ക്ക് വിവേകമുദിച്ചത്.


അതേസമയം, മരടിലെ സ്‍കൂള്‍ വാഹാനാപകടകാരണം ഡ്രൈവറുടെ അശ്രദ്ധ എന്ന് ആര്‍ടിഒയുടെ റിപ്പോര്‍ട്ട്‌. വീതി കുറഞ്ഞ റോഡില്‍ അമിത വേഗത്തില്‍ വണ്ടി വീശി എടുത്തതാണ് അപകടം ഉണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. റിപ്പോര്‍ട്ട്‌ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു.


ഡ്രൈവര്‍ അനില്‍ കുമാറിന്‍റെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി തുടങ്ങിയതായി ആര്‍ടിഒ റജി പി വര്‍ഗീസ് വ്യക്തമാക്കി. കൊച്ചിയില്‍ ഈമാസം 15 വരെ സ്കൂള്‍ ബസുകളില്‍ പരിശോധന കര്‍ശനമാക്കാനും നിദേശമുണ്ട്. സംഭവത്തില്‍ ജീപ്പ് ഡ്രൈവര്‍ അനില്‍കുമാറിനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. ജില്ലാ കളക്ടര്‍ മുഖ്യമന്ത്രിക്ക് ഇന്ന് റിപ്പോര്‍ട്ട് കൈമാറും. ഡ്രൈവറുടെ അശ്രദ്ധയും റോഡിന്‍റെ അപകാതയും പ്രശ്നമായിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രഥാമിക വിലയിരുത്തല്‍.



Sharing is Caring