മയക്കുമരുന്നു കേസിൽ നടി ചാർമിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.രാവിലെ 10 മണിക്കാരംഭിച്ച ചോദ്യം ചെയ്യൽ വൈകുന്നേരം വരെ നീണ്ടു നിന്നു.
തെലുങ്ക് സിനിമയെ അടക്കി ഭരിക്കുന്ന മയക്കുമരുന്നു മാഫിയയെ കുറിച്ച് നിരവധി നിർണായക സൂചനകൾ ചാർമിയിൽ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചു.മയക്കുമരുന്നു രാജാവ് കാൽവിൻ മാസ്ക്രിനാസുമായി ചാർമിക്ക് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.സംവിധായകൻ പുരി ജഗന്നാഥാണ് കാൽവിനെ ചാർമിക്കു പരിചയപ്പെടുത്തിയതെന്ന സൂചനയും അന്വേഷണസംഘത്തിന് ലഭിച്ചു.














