മമ്മൂട്ടിയുടെ സംഘട്ടന രംഗത്തിന്റെ മേക്കിങ്ങ് വീഡിയോ പങ്കുവച്ച്അണിയറപ്രവർത്തകർ

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്‌ത ചിത്രമാണ് ഭീഷ്മപർവ്വത്തെ മലയാളികൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. റിലീസിന് പിന്നാലെ സിനിമയിലെ സ്റ്റൈലൻ ആക്ഷൻ രംഗങ്ങൾക്ക് മികച്ച പ്രതികരണം പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ സംഘട്ടന രംഗത്തിന്റെ മേക്കിങ്ങ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
മമ്മൂട്ടിയും ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ഫർഹാൻ ഫാസിലും അബു സലീമും ഉൾപ്പെടുന്ന റോബോട്ടിക്ക് ക്യാമറയാൽ പകർത്തിയ സംഘട്ടന രംഗമാണിത്. രംഗത്തിനിടയിൽ താരത്തിന്റെ കൈകൾക്ക് പരിക്കേൽക്കുന്നതിനെ തുടർന്ന് ഐസ് വെക്കുന്നതും വീഡിയോയിൽ കാണാം.മലയാള സിനിമയില്‍ വളരെ കുറച്ച് മാത്രം ഉപയോഗിക്കാറുള്ള ബോള്‍ട്ട് ഹൈസ്‍പീഡ് സിനിബോട്ട് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ സീക്വന്‍സ് അമല്‍ നീരദ് ചിത്രീകരിച്ചിരിക്കുന്നത്. വേഗത്തിലുള്ള ക്യാമറ മൂവ്മെന്‍റുകളാണ് ഈ സാങ്കേതിക വിദ്യ സാധ്യമാക്കുന്നത്.
അതേസമയം ഭീഷ്മപർവ്വം ഇതുവരെ 75 കോടിയിലധികം രൂപയാണ് ബോക്സോഫീസിൽ നിന്നും നേടിയിരിക്കുന്നത്. കേരളത്തിൽ നിന്ന് മാത്രം ചിത്രം 40 കോടിയിലധികം കളക്ട് ചെയ്തു. സൗദി അറേബ്യയിൽ നിന്നും 30.2 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്.സൗദിയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രം എന്ന റെക്കോര്‍ഡും ഭീഷ്മപർവ്വം സ്വന്തമാക്കി. 1980കളിലെ കൊച്ചിയുടെ പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്. അമല്‍ നീരദിന്റെ സംവിധാന മികവ് തന്നെയാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്.
മൈക്കിള്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഡ്രാമ വിഭാഗത്തിലുള്ള ചിത്രമാണ് ഭീഷ്മപര്‍വ്വം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *