മമതാ ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച ഇന്ന്

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഭരണപരമായ പതിവ് കൂടിക്കാഴ്ച എന്നാണ് മമത ബാനര്‍ജി മാധ്യമങ്ങളോട് പ്രതികരിച്ചത്. ബാങ്ക് ലയനവും ബിഎസ്‌എന്‌എല്ലിലെ ശമ്ബള പ്രശ്നങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലും ചര്‍ച്ചയാകും. വൈകിട്ട് നാലരയ്ക്കാണ് മമതാ ബാനര്‍ജി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക. അതേസമയം ശാരദ ചിട്ടി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ബിജെപിയുമായി ഒത്തുതീര്‍പ്പിനാണ് മമത ശ്രമിക്കുന്നത് എന്നാണ് പശ്ചിമബംഗാളിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *