മന്‍ കി ബാത്തിനു പിന്നാലെ മോഡിയുടെ പുസ്തകം വരുന്നു

മന്‍ കി ബാത് എന്ന റേഡിയോ പരിപാടിയ്ക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പുസ്തകം രചിക്കുന്നു. യുവാക്കളെ ലക്ഷ്യംവെച്ച്‌ രചിയ്ക്കുന്ന പുസ്തകം ഈ വര്‍ഷം അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പെന്‍ഗ്വിന്‍ റാന്‍ഡം ആണ് പ്രസാധകര്‍. പരീക്ഷാ സമ്മര്‍ദം മറികടക്കുക, സമചിത്തത നിലനിര്‍ത്തുക, തുടങ്ങിയവയൊക്കെയാണ് പുസ്തകത്തിലെ വിഷയങ്ങള്‍.
വിവിധ ഇന്ത്യന്‍ ഭാഷകളില്‍ പുസ്തകം ലഭ്യമാകും. മോഡി തന്നെയാണ് ഇത്തരത്തിലൊരു പുസ്തകത്തിന്റെ ആശയം മുന്നോട്ടുവെച്ചത്. മന്‍ കി ബാത്തിന് ലഭിച്ച സ്വീകാര്യതയാണ് ഇത്തരമൊരു ആശയത്തിന് മോഡിയെ പ്രേരിപ്പിച്ചതെന്ന് പ്രസാധകര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *