മന്ത്രി കെ ടി ജലീലിനെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്. കേട്ട് കേള്‍വിയുടെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിക്കാരന് ഇതിനെ സംബന്ധിച്ച് തെളിവുകളോ നേരിട്ടറിവോ ഇല്ല. അഴിമതി നിരോധന നിയമം ഈ കേസില്‍ നിലനില്‍ക്കുന്നില്ലെന്നും വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഉണ്ണിക്കൃഷ്ണന് എസ് ചെറുന്നിയൂര്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയില്‍ പറഞ്ഞു.
പ്രോസിക്യൂഷന് അനുമതി വാങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന് പരാതിക്കാരന് കോടതിയില്‍ ബോധിപ്പിച്ചു. കേസ് തുടര്‍ വാദത്തിനായി ഡിസംബര്‍ 30ലേക്ക് മാറ്റി.
വിദേശത്തുനിന്ന് ഭക്ഷ്യക്കിറ്റ് ഇറക്കുമതി ചെയ്തതില്‍ സ്വജനപക്ഷപാതവും അഴിമതിയും ഉണ്ടെന്നാണ് പരാതിക്കാരന്റെ ആരോപണം.