മന്ത്രിയുടെ പരിപാടിക്കും അനുമതിയില്ല; പൊലീസിനെതിരെ വീണ്ടും സിപിഎം


മന്ത്രി കെ.കെ.ശൈലജ പങ്കെടുക്കുന്ന ഓണാഘോഷ പരിപാടിക്കു മൈക്ക് ഉപയോഗിക്കാന്‍ പൊലീസ് അനുമതി നിഷേധിച്ചു. ഇരിട്ടി മുഴക്കുന്ന് പഞ്ചായത്ത് 14നു നടത്താനിരുന്ന ഓണാഘോഷ സമാപനസമ്മേളനത്തിനാണ് പൊലീസ് അനുമതി നിഷേധിച്ചത്.
അതേസമയം പ്രദേശത്തെ സംഘര്‍ഷസാധ്യത കണക്കിലെടുത്തു മുഴക്കുന്ന്, തില്ലങ്കേരി പഞ്ചായത്തിലെ എല്ലാ ഓണാഘോഷ പരിപാടികള്‍ക്കും അനുമതി നിഷേധിച്ചിട്ടുണ്ടെന്നാണു പൊലീസിന്റെ വിശദീകരണം. ഓണാഘോഷ സമാപനത്തിന്റെ ഭാഗമായി 14നു മന്ത്രി ശൈലജ ഉദ്ഘാടനം ചെയ്യുന്നതായിരുന്നു ചടങ്ങ്. വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും ഓണാഘോഷ മത്സരങ്ങളുടെ സമ്മാനദാനവുമാണു ചടങ്ങില്‍ ഉദ്ദേശിച്ചതെന്നു മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് പറഞ്ഞു.




Sharing is Caring